ഹുർമുസ് കടലിടുക്ക് ഉപരോധം: ഇറാൻ എല്ലാ പരിധികളും ലംഘിച്ചതായി ജി.സി.സി സെക്രട്ടറി ജനറൽ
text_fieldsജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി
റിയാദ്: മേഖലയിൽ ഇറാൻ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഭീഷണിയും അനുബന്ധ ആക്രമണങ്ങളും വഴി ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി.
ഇറാൻ്റെ നിലവിലെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മര്യാദകളുടെയും നയതന്ത്ര സുരക്ഷയുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ ‘എല്ലാ ചുവപ്പ് രേഖകളും മറികടക്കുന്നതാണെന്ന്’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആഗോള എണ്ണ വ്യാപാരത്തിൻ്റെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി ആഗോള സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നും സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ജി.സി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

