Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ നാലാം റിങ്​ റോഡ്​-അൽ സൈൽ റോഡ്​ ഇൻറർസെക്ഷൻ പ്രവർത്തനസജ്ജം

text_fields
bookmark_border
തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും
മക്കയിൽ നാലാം റിങ്​ റോഡ്​-അൽ സൈൽ റോഡ്​ ഇൻറർസെക്ഷൻ പ്രവർത്തനസജ്ജം
cancel
camera_alt

നാലാം റിങ്​ റോഡും കിങ്​ ഫൈസൽ റോഡും (അൽ സൈൽ) തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻറർസെക്ഷൻ

മക്ക: മക്ക നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നാലാം റിങ്​ റോഡും കിങ്​ ഫൈസൽ റോഡും (അൽ സൈൽ) തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻറർസെക്ഷൻ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമായതായി മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്‌സ് റോയൽ കമീഷൻ അറിയിച്ചു. നിശ്ചയിച്ച സമയ പരിധിക്കും മു​മ്പേ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

നാലാം റിങ്​ റോഡിൽ നിന്ന് കിങ്​ ഫൈസൽ റോഡിലേക്ക് ഇരുവശങ്ങളിലേക്കും (ഹറം - അൽ സൈൽ) നേരിട്ടുള്ള പാതകൾ തുറന്നു കൊടുത്തു. പ്രധാന റോഡുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളിലൊന്നിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിക്കും.

ഈ പദ്ധതി പ്രവർത്തനമാരംഭിച്ചതോടെ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോസ് റോഡുകളിലെ ഗതാഗതം ശാസ്ത്രീയമായി ക്രമീകരിച്ചതിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും സാധിക്കും. ഹജ്ജ്, ഉംറ സീസണുകളിൽ മക്കയിലെ സെൻട്രൽ ഏരിയയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും (മശാഇർ) എത്തുന്ന തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാകും.

സൗദി വിഷൻ 2030-​െൻറ ഭാഗമായി മക്കയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തീർത്ഥാടകരുടെയും താമസക്കാരുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ പദ്ധതി സമയത്തിന് മു​മ്പേ യാഥാർത്ഥ്യമായത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റോയൽ കമീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fourth Ring Road-Al Zail Road intersection in Makkah operational
Next Story