മുൻ പ്രവാസി കുഞ്ഞിമൊയ്തീൻ നാട്ടിൽ നിര്യാതനായി
text_fieldsകുഞ്ഞിമൊയ്തീൻ
യാംബു: മുൻ പ്രവാസിയും മലപ്പുറം ചെറുകുളമ്പ് സ്വദേശിയുമായ വെട്ടുകാട്ട് കുണ്ടിൽ കുഞ്ഞിമൊയ്തീൻ (55) നാട്ടിൽ നിര്യാതനായി. സൗദി യാംബു ടൗൺ അബൂബക്കർ മസ്ജിദിന് എതിർവശമുള്ള ‘സലൂൺ മിഹാലിഫി’ൽ നാലു വർഷത്തോളം ജോലി ചെയ്തിരുന്ന മൊയ്തീൻ 2011ൽ പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.
ചട്ടിപ്പറമ്പിൽ സഹോദരൻ ഹംസയോടൊപ്പം സലൂൺ നടത്തുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
പിതാവ്: പരേതനായ ബാപ്പു. മാതാവ്: പരേതയായ നഫീസ. ഭാര്യ: റദീന. മക്കൾ: ഫാസിൽ, ഫായിദ. സഹോദരങ്ങൾ: ഹംസ, അബ്ദുൽ അസീസ്, പരേതനായ അലവി, കദിയ്യക്കുട്ടി, സൈനബ, പരേതയായ പാത്തുമ്മ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

