മുൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു
text_fieldsറസാഖ്
റിയാദ്: സൗദിയിൽ ദീർഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം എടവണ്ണ കുന്നുമ്മൽ സ്വദേശി പണിക്കുരുന്നൻ റസാഖാണ് (56) ശനിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. പന്നിപ്പാറ ഭാഗത്ത് ബൈക്ക് ഓടിച്ചുപോകുമ്പോൾ കുഴിയിൽ വീണു സാരമായി പരിക്കുപറ്റി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്.
30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്നു. സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു. ബിസിനസ് മേഖലയിൽ പ്രവർത്തിച്ച അദ്ദേഹം നാലുവർഷം മുമ്പ് പ്രവാസം നിർത്തി നാട്ടിലേക്കു മടങ്ങിയിരുന്നു. കോഴിക്കോട്ടാണ് ഇപ്പോൾ താമസം. ഭാര്യയും മൂന്നു മക്കളുമുണ്ട്.

