Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോക്കസ് ദമ്മാം ഡിവിഷൻ...

ഫോക്കസ് ദമ്മാം ഡിവിഷൻ പരിസ്ഥിതി ദിനാഘോഷം

text_fields
bookmark_border
ഫോക്കസ് ദമ്മാം ഡിവിഷൻ പരിസ്ഥിതി ദിനാഘോഷം
cancel
camera_alt

ഫോക്കസ് ഇൻറർനാഷനൽ ദമ്മാം ഡിവിഷൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ചർച്ച പരിപാടിയിൽനിന്ന്

ദമ്മാം: പ്രകൃതിയുടെ താളം മനസ്സിലാക്കി ഭാവി തലമുറക്കായി യുവാക്കൾ ഇടപെടേണ്ട മേഖലകളെക്കുറിച്ച് ഫോക്കസ് ഇൻറർനാഷനൽ ദമ്മാം ഡിവിഷൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ചർച്ച ചെയ്തു. ആഗോള താപനം, ക്രമരഹിതമായ കാലാവസ്ഥ, ജലമലിനീകരണം എന്നിവക്കെതിരെ വരുംതലമുറയെ ബോധവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പരിപാടി വിലയിരുത്തി. ദമ്മാം സുൽത്താൻ അൽ ഷർഖി റിസോർട്ടിൽ നടന്ന പരിപാടി ഫോക്കസ് സൗദി റീജ്യൻ സി.ഒ.ഒ അബ്ദുൽ ഗഫൂർ എടക്കര ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ഡയറക്ടർ മുഹമ്മദ് റബീഹ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്തവർ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സി.ഇ.ഒ ഷബീർ വെള്ളാടത്ത് പരിസ്ഥിതി ദിന സന്ദേശം കൈമാറി. കിങ് ഫഹദ് യൂനിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. മുഹമ്മദ് ഷഫീഖ്‌ മുഖ്യപ്രഭാഷണം നടത്തി. ഖുർആനിൽ പ്രതിപാദിച്ച പരിസ്ഥിതി സംരക്ഷണ മുൻകരുതലുകളുടെ പ്രസക്തിയെക്കുറിച്ച് ഇഖ്ബാൽ സുല്ലമി വിവരിച്ചു.

തുടർന്ന് നടന്ന ‘അന്നഹ്ദ’ വ്യക്തിത്വ വികസന പരിശീലനത്തിന് അബ്ദുല്ല തൊടിക, മുനീർ ഉള്ളോടാത്ത് എന്നിവർ നേതൃത്വം നൽകി. എച്ച്.ആർ മാനേജർ പി.കെ. അനസ് സെഷനുകൾ നിയന്ത്രിച്ചു. മുജീബ് റഹ്മാൻ, നസീം അബ്ദുറഹ്മമാൻ, നസീമുസ്സബാഹ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഐക്യം ഊട്ടിയുറപ്പിക്കാൻ ഐസ് ബ്രേക്കിങ് സെഷനുകളും ഗെയിംസുകളും ഉണ്ടായിരുന്നു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദമ്മാം പ്രസിഡൻറ് വഹീദുദ്ദീൻ, സെക്രട്ടറി നസ്റുല്ലാഹ് എന്നിവർ ആശംസകൾ നേർന്നു. ഓപ്പറേഷൻ മാനേജർ അൻഷാദ് സ്വാഗതവും അഡ്മിൻ മാനേജർ അശ്വന്ത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Focus Dammam Division Environment Day Celebration
Next Story