Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബെയ്ജിങ്ങിലേക്ക്​...

ബെയ്ജിങ്ങിലേക്ക്​ വിമാന സർവിസിന്​ തുടക്കം

text_fields
bookmark_border
flight service
cancel

ജി​ദ്ദ: ചൈ​നീ​സ്​ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ ബെ​യ്ജി​ങ്ങി​ലേ​ക്ക്​ റി​യാ​ദ്, ജി​ദ്ദ എ​ന്നീ സൗ​ദി ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും തി​രി​ച്ചും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ തു​ട​ക്കം. ബെ​യ്ജി​ങ്ങി​നും ജി​ദ്ദ​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ശ​നി​യാ​ഴ്​​ച​യും ബെ​യ്ജി​ങ്ങി​നും റി​യാ​ദി​നു​മി​ട​യി​ലെ സ​ർ​വി​സ്​ ഞാ​യ​റാ​ഴ്​​ച​യു​മാ​ണ്​​ ആ​രം​ഭി​ച്ച​ത്. 2030ഓ​ടെ പ്ര​തി​വ​ർ​ഷം 10 കോ​ടി സ​ന്ദ​ർ​ശ​ക​രെ സൗ​ദി​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

അ​തോ​ടൊ​പ്പം ചൈ​ന​ക്കും സൗ​ദി​ക്കു​മി​ട​യി​ലെ ഉ​ഭ​യ​ക​ക്ഷി, വി​നോ​ദ​സ​ഞ്ചാ​ര​ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​സ​ർ​വി​സു​ക​ൾ ല​ക്ഷ്യ​മി​ടു​ന്നു. സൗ​ദി​യും ആ​ഗോ​ള വ്യോ​മ​ഗ​താ​ഗ​ത വി​പ​ണി​യും ത​മ്മി​ലു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തെ ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​മെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ആ​ഴ​ത്തി​ലു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​ൻ വ്യോ​മ​യാ​ന ശൃം​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​ക്കു​ള്ള ‘എ​യ​ർ ലി​ങ്ക് പ്രോ​ഗ്രാ​മി’​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വ്യോ​മ റൂ​ട്ട്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വ്യോ​മ​യാ​ന ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ അ​തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ 2021ലാ​ണ്​​ എ​യ​ർ ലി​ങ്ക്​​ പ്രോ​ഗ്രാം ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം ര​ണ്ടാം പ​കു​തി​യി​ലും അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ലും സൗ​ദി​യി​ലേ​ക്കും പു​റ​ത്തേ​ക്കും അ​ധി​ക റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നും ഇ​ത്​ ല​ക്ഷ്യ​മി​ടു​ന്നു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ സൗ​ദി​യു​ടെ എ​യ​ർ ക​ണ​ക്ടി​വി​റ്റി സൂ​ചി​ക​യി​ൽ ഈ ​വി​പു​ലീ​ക​ര​ണ​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ പ്ര​തി​ഫ​ലി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സൗ​ദി​യു​ടെ സ്ഥാ​നം 2019ലെ 27ാം ​റാ​ങ്കി​ൽ​നി​ന്ന് 2022ൽ 13ാം ​റാ​ങ്കി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ്-​ചൈ​നീ​സ് ബി​സി​ന​സ് സ​മ്മേ​ള​ന​ത്തി​​ന്റെ 10ാം സെ​ഷ​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ സൗ​ദി​ക്കും ചൈ​ന​ക്കു​മി​ട​യി​ലെ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സെ​ന്ന്​ എ​യ​ർ ക​ണ​ക്ടി​വി​റ്റി പ്രോ​ഗ്രാം സി.​ഇ.​ഒ അ​ലി റ​ജ​ബ് പ​റ​ഞ്ഞു. എ​യ​ർ ക​ണ​ക്ടി​വി​റ്റി​യു​ടെ വ്യാ​പ്​​തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​മാ​ണ്​ ഇ​ത്.

സൗ​ദി​യും ലോ​ക​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ ടൂ​റി​സ​ത്തി​​ന്റെ വ​ള​ർ​ച്ച​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നാ​ണ്​ എ​യ​ർ ലി​ങ്ക് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​ത്. നി​ല​വി​ലു​ള്ള​തും സാ​ധ്യ​ത​യു​ള്ള​തു​മാ​യ വ്യോ​മ​ഗ​താ​ഗ​ത റൂ​ട്ടു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ പു​തി​യ ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightflight servicestarted
News Summary - Flight service to Beijing has started
Next Story