Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫി​റ്റ് ജി​ദ്ദ...

ഫി​റ്റ് ജി​ദ്ദ റീ​ഡേ​ഴ്‌​സ് ക്ല​ബ്ബി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
ഫി​റ്റ് ജി​ദ്ദ റീ​ഡേ​ഴ്‌​സ് ക്ല​ബ്ബി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

ഫി​റ്റ് ജി​ദ്ദ റീ​ഡേ​ഴ്‌​സ് ക്ല​ബ്ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: വാ​യ​ന​യു​ടെ​യും ചി​ന്ത​യു​ടെ​യും വി​ശാ​ല​മാ​യ ലോ​കം തു​റ​ക്കു​ക, ഗ​വേ​ഷ​ണാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പു​സ്ത​ക​ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വേ​ദി​യൊ​രു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഫി​റ്റ് ജി​ദ്ദ റീ​ഡേ​ഴ്‌​സ് ക്ല​ബ്ബി​ന് തു​ട​ക്ക​മാ​യി. വാ​യ​ന​ക്കാ​ർ​ക്കാ​യി ലൈ​ബ്ര​റി​യും ക്ല​ബ്ബി​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫി​റ്റ് റി​സ​ർ​ച്ച് ആ​ൻ​ഡ് സ്​​റ്റ​ഡീ​സ്, ഫി​റ്റ് സ്പീ​ക്കേ​ഴ്‌​സ് പെ​ർ​ഫോ​മ​ൻ​സ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് റീ​ഡേ​ഴ്‌​സ് ക്ല​ബ്ബും രൂ​പ​വ​ത്​​ക​രി​ച്ച​ത്.​അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര റീ​ഡേ​ഴ്‌​സ് ക്ല​ബ്ബി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​സ്‌​ഹാ​ഖ് പൂ​ണ്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​സീ​ർ വാ​വ​ക്കു​ഞ്ഞ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജൈ​സ​ൽ സാ​ദി​ഖ് പു​സ്ത​ക​ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഫ്‌​സ​ൽ നാ​റാ​ണ​ത്ത് റീ​ഡേ​ഴ്‌​സ് ക്ല​ബ്ബി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ.​വി. ജം​ഷീ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ എ.​പി അ​ൻ​വ​ർ ര​ചി​ച്ച ‘എ​ന്നി​ട്ടും എ​ന്തേ?’ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​െൻറ സൗ​ദി​ത​ല പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

വ​ഹാ​ബ് കൊ​യി​ലാ​ണ്ടി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. എ.​പി. അ​ൻ​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. വി.​പി. മു​സ്ത​ഫ, സീ​തി കൊ​ള​ക്കാ​ട​ൻ, ഷ​ഫീ​ഖ് പ​ട്ടാ​മ്പി, അ​രു​വി മോ​ങ്ങം, ന​സീ​ഹ അ​ൻ​വ​ർ, ഫി​റോ​സ് വാ​ഫി, മ​നാ​ഫ് ഏ​റാ​ട​ൻ, സ​ലീം മേ​ലാ​റ്റൂ​ർ, മു​ജീ​ബ് എ​ട​രി​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ. ഫൈ​റൂ​സ് പു​സ്ത​ക​വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ജാ​ഫ​ർ വെ​ന്നി​യൂ​ർ ഉ​പ​സം​ഹാ​ര​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchsaudiigulfFit JeddahReaders Club
News Summary - Fit Jeddah Readers Club to launch
Next Story