Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരിച്ച കേളി അംഗം അലി...

മരിച്ച കേളി അംഗം അലി അക്ബറിെൻറ കുടുംബത്തിന് സഹായധനം കൈമാറി

text_fields
bookmark_border
മരിച്ച കേളി അംഗം അലി അക്ബറിെൻറ കുടുംബത്തിന് സഹായധനം കൈമാറി
cancel
camera_alt

സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനിൽ നിന്നും അലി അക്ബറിെൻറ മകൻ റിഷാൻ ഫണ്ട് ഏറ്റുവാങ്ങുന്നു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽ ഖർജിൽ മരിച്ച മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിെൻറ കുടുംബത്തിനുള്ള കേളി കുടുംബ സഹായ ഫണ്ടും പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി. തിരൂർ നിറമരുത്തൂരിലെ അലി അക്ബറിെൻറ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഫണ്ട് കൈമാറിയത്. കഴിഞ്ഞ 33 വർഷത്തിലേറെയായി അൽ ഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായിരുന്ന അൽഖർജ് ഏരിയ മലഫ് യൂനിറ്റ് അംഗം അലി അക്ബർ കഴിഞ്ഞ ഏപ്രിൽ 19-നാണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്ന അദ്ദേഹം, തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരിച്ചത്. സംഘടനാ അംഗങ്ങളായിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള കേളി കുടുംബ സഹായ ഫണ്ടും, പ്രവാസികളുടെ അപ്രതീക്ഷിത വേർപാടിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പ്രവാസി കുടുംബ സുരക്ഷാ ഫണ്ടുമാണ് ഇപ്പോൾ ലഭ്യമാക്കിയത്.

പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ അലി അക്ബറിെൻറ മകൻ റിഷാന് ഫണ്ട് തുക കൈമാറി. ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡൻറ് രാമകൃഷ്ണൻ കൂവോട്, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സി.പി.എം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെ.ടി.ഒ. ശിഹാബ് എന്നിവർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോഓഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Financial aid was handed over to the family of the deceased Keli member, Ali Akbar
Next Story