Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട്ടി​ലേ​ക്ക്...

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ​ക്ക് യാം​ബു റീ​ജ്യ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ​ക്ക് യാം​ബു റീ​ജ്യ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ഐ.​സി.​എ​ഫ് യാം​ബു റീ​ജ്യ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ മു​സ്ത​ഫ ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് സം​സാ​രി​ക്കു​ന്നു

യാം​ബു: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഐ.​സി.​എ​ഫ് യാം​ബു റീ​ജ്യ​ൻ മീ​ഡി​യ സെ​ക്ര​ട്ട​റി ഷാ​ഫി പ​ന​ങ്ങാ​ട്ടൂ​ർ, കാ​ബി​ന​റ്റ് അം​ഗം മു​ഹ​മ്മ​ദ്‌ അ​ലി അ​ർ​കോ​മ എ​ന്നി​വ​ർ​ക്ക് റീ​ജ്യ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

തി​രൂ​ർ വ​ള​വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ കു​റു​ക്കോ​ൾ മു​ഹ​മ്മ​ദ്‌ അ​ലി മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ലം യാം​ബു​വി​ലെ അ​ർ​കോ​മ ക​മ്പ​നി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. മ​ല​പ്പു​റം പ​ന​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ഫി സോ​യ ക്ര​ഷി​ങ് ക​മ്പ​നി​യി​ൽ 18 വ​ർ​ഷം സേ​വ​നം ചെ​യ്ത ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്. യാം​ബു​വി​ലെ സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​രു​വ​രും.

ആ​ർ.​എ​സ്.​സി​യു​ടെ​യും ഐ.​സി.​എ​ഫി​ന്റെ​യും നേ​തൃ​നി​ര​യി​ൽ നി​ന്നു​കൊ​ണ്ടു​ള്ള ഇ​വ​രു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വെ​ച്ചു.

മു​സ്ത​ഫ ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ്യ​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​കെ. മു​ഹ​മ്മ​ദ്‌ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ്‌ പാ​ല​ക്കാ​ട്‌, അ​ലി മു​സ്‌​ലി​യാ​ർ വ​യ​നാ​ട്, അ​ബ്​​ദു​ൽ ഹ​കീം പൊ​ന്മ​ള, അ​ലി ക​ളി​യാ​ട്ട് മു​ക്ക്, ആ​ഷി​ഖ് സ​ഖാ​ഫി പൊ​ന്മ​ള, ജം​ഷീ​ർ നി​ല​മ്പൂ​ർ, സ​യ്യി​ദ് ഷ​ബീ​റ​ലി, ഫി​റോ​സ് മി​സ്ബാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​യ്യി​ൽ സ്വാ​ഗ​ത​വും ശാ​ഹു​ൽ ഹ​മീ​ദ് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiirscicf
News Summary - നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ​ക്ക് യാം​ബു റീ​ജ്യ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്
Next Story