Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാജിമാർക്ക് താങ്ങും...

ഹാജിമാർക്ക് താങ്ങും തണലുമായി പ്രവാസി വെല്‍ഫെയര്‍ പ്രവർത്തകർ

text_fields
bookmark_border
ഹാജിമാർക്ക് താങ്ങും തണലുമായി പ്രവാസി വെല്‍ഫെയര്‍ പ്രവർത്തകർ
cancel
camera_alt

ഹ​ജ്ജ് പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കു​ന്ന പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ പ്ര​വ​ർ​ത്ത​ക​ർ

മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കി പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ പ്ര​വ​ർ​ത്ത​ക​ർ സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്നു. പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ​യാ​ണ് ഇ​വ​ർ രം​ഗ​ത്തു​ള്ള​ത്. ഹ​ജ്ജി​ന്റെ പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന അ​റ​ഫ, മു​സ്ദ​ലി​ഫ, മി​ന എ​ന്നി​വ​ട​ങ്ങ​ളി​ലും ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന അ​സീ​സി​യ​യി​ലു​മാ​ണ് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​ധാ​ന​മാ​യി സേ​വ​ന​നി​ര​ത​രാ​യി​ട്ടു​ള്ള​ത്. വ​ഴി​തെ​റ്റു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് കൃ​ത്യ​മാ​യ വ​ഴി​കാ​ട്ടി​യാ​യും, പ്രാ​യ​മാ​യ​വ​ർ​ക്കും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചു​ന​ൽ​കാ​നും വ​ള​ണ്ടി​യ​ർ​മാ​ർ മു​ൻ​പ​ന്തി​യി​ലു​ണ്ട്. പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഹാ​ജി​മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​വു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അം​ഗം സി​റാ​ജ് ത​ബൂ​ക്ക്, മു​നീ​ര്‍ പ​യ്യ​ന്നൂ​ര്‍, സി.​എ​ച്ച്. ബ​ഷീ​ർ, മു​ന പാ​ല​ക്ക​ല്‍ എ​ന്നി​വ​രാ​ണ് ഈ ​കാ​രു​ണ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahpilgrimssaudiarabiahajjPravasi Welfare Riyad
News Summary - Expatriate welfare workers provide support and shade to pilgrims
Next Story