Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി ക്ഷേ​മ​നി​ധി...

പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണം

text_fields
bookmark_border
പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണം
cancel

കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് കു​ടി​ശ്ശി​ക​യാ​യി നി​ല​നി​ൽ​ക്കു​ന്ന ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ തു​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണം. പെ​ൻ​ഷ​ൻ തു​ക 5,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​നം സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. വി​ദേ​ശ​ത്ത് വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നാ​ടി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​മാ​ണ് ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ.

പെ​ൻ​ഷ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച നി​ര​വ​ധി പ്ര​വാ​സി​ക​ൾ മാ​സ​ങ്ങ​ളാ​യി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

അ​പേ​ക്ഷ​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ത​ന്നെ ദീ​ർ​ഘ​കാ​ലം വേ​ണ്ടി​വ​രു​ന്ന​തും പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച ശേ​ഷം മാ​സ​ങ്ങ​ളോ​ളം കു​ടി​ശ്ശി​ക​യാ​യി തു​ട​രു​ന്ന​തും പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്നു. 60 വ​യ​സ്സ് വ​രെ പ്ര​തി​മാ​സം 350 രൂ​പ കൃ​ത്യ​മാ​യി അം​ശ​ദാ​യം അ​ട​ച്ച പ്ര​വാ​സി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ തു​ക കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​​ന്റെ ബാ​ധ്യ​ത​യാ​ണ്.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന ഒ​ട്ടേ​റെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ഈ ​തു​ക​യെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ വൈ​കി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ അ​വ​ഗ​ണ​ന​യാ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ​ക്കാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടും പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​പ്പോ​ഴും അ​ശാ​സ്ത്രീ​യ​മാ​യി തു​ട​രു​ക​യാ​ണ്. കു​ടി​ശ്ശി​ക തു​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യും ഭാ​വി​യി​ൽ കൃ​ത്യ​സ​മ​യ​ത്ത് പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ വ്യ​ക്ത​മാ​യ ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യും വേ​ണം.

ഈ ​വി​ഷ​യ​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ര​ണം.

കു​ടി​ശ്ശി​ക ല​ഭി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പ്ര​വാ​സി​ക​ളു​ടെ തീ​രു​മാ​നം. പ്ര​വാ​സി​ക​ളു​ടെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​നി​ഫെ​സ്റ്റോ ത​യാ​റാ​ക്കി അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും മ​റ്റ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ഈ ​വി​ഷ​യ​ത്തി​ൽ തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ, പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ ബാ​ല​റ്റി​ലൂ​ടെ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Expatriate Welfare Fund pension alimony should be distributed immediately
Next Story