Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശകർക്ക്...

സന്ദർശകർക്ക് വിസ്മയക്കാഴ്ചയായി അൽ ഉലയിലെ ‘എലിഫെൻറ്​ റോക്ക്’

text_fields
bookmark_border
സന്ദർശകർക്ക് വിസ്മയക്കാഴ്ചയായി   അൽ ഉലയിലെ ‘എലിഫെൻറ്​ റോക്ക്’
cancel
camera_alt

അ​ൽ ഉ​ല​യി​ലെ ‘എ​ലി​ഫ​ൻ​റ്​ റോ​ക്ക്’

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ വേ​ന​ൽ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി അ​ൽ ഉ​ല​യി​ലെ ‘എ​ലി​ഫെൻറ്​ റോ​ക്ക്’ പ്ര​ദേ​ശം മാ​റു​ന്നു. രാ​ജ്യ​ത്തി​െൻറ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഈ ​പു​രാ​ത​ന ന​ഗ​ര​ത്തി​ലേ​ക്ക് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. സ​വി​ശേ​ഷ​മാ​യ പാ​റ​ക്കെ​ട്ടു​ക​ൾ, മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ, സ​മൃ​ദ്ധ​മാ​യ മ​രു​പ്പ​ച്ച​ക​ൾ, മ​ണ​ൽ​ക്ക​ല്ലു​ക​ൾ എ​ന്നി​വ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​െൻറ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ, തു​മ്പി​ക്കൈ നി​ല​ത്തു കു​ത്തി നി​ൽ​ക്കു​ന്ന ആ​ന​യു​ടെ ആ​കൃ​തി​യി​ലു​ള്ള ഭീ​മ​ൻ പാ​റ​ക്കൂ​ട്ട​മാ​ണ് ‘എ​ലി​ഫെൻറ്​ റോ​ക്ക്.’ 52 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​പ്ര​കൃ​തി​ദ​ത്ത വി​സ്മ​യ​ത്തി​ന് പു​റ​മെ, വൈ​വി​ധ്യ​മാ​ർ​ന്ന രൂ​പ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​റ്റ് പാ​റ​ക​ളും ഇ​വി​ടെ കാ​ണാം. സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​കു​ന്ന പ്ര​ദേ​ശ​ത്തെ പൗ​രാ​ണി​ക ശേ​ഷി​പ്പു​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് അ​ൽ ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഔ​ട്ട്‌​ഡോ​ർ ഇ​രി​പ്പി​ട​ങ്ങ​ൾ, ക​ഫേ​ക​ൾ, റെ​സ്​​റ്റോ​റ​ൻ​റു​ക​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും വി​ശ്ര​മി​ക്കാ​നും ഹൈ​ക്കി​ങ്ങി​ൽ ഏ​ർ​പ്പെ​ടാ​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വ​ർ​ഷം മു​ഴു​വ​ൻ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക-​വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ധി​കൃ​ത​ർ ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. മ​ദീ​ന പ്ര​വി​ശ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ത്ത്, മ​ദീ​ന ന​ഗ​ര​ത്തി​ൽ​നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​ൽ ഉ​ല സ്ഥി​തി​ചെ​യ്യു​ന്ന​ത്.

പ്ര​കൃ​തി ക​നി​ഞ്ഞ സ​മൃ​ദ്ധ​മാ​യ ജ​ല​സ്രോ​ത​സ്സു​ക​ളും വ​ള​ക്കൂ​റു​ള്ള കൃ​ഷി​ഭൂ​മി​യും ഈ ​പ്രാ​ചീ​ന ന​ഗ​ര​ത്തി​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​രി​ത്ര പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ‘മ​ദാ​ഇ​ൻ സ്വാ​ലി​ഹ്’ അ​ൽ ഉ​ല ഗ​വ​ർ​ണ​റേ​റ്റി​ന് കീ​ഴി​ലാ​ണ് വ​രു​ന്ന​ത്. 13.5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പു​രാ​വ​സ്തു മേ​ഖ​ല 2008-ൽ ​യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി യു​നെ​സ്കോ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfal ulavisitors.
News Summary - സന്ദർശകർക്ക് വിസ്മയക്കാഴ്ചയായി അൽ ഉലയിലെ ‘എലിഫെൻറ്​ റോക്ക്’
Next Story