സർക്കാറിനെതിരായ പ്രതിഷേധമാകും തെരഞ്ഞെടുപ്പ് -കെ.എം.സി.സി
text_fieldsസാമൂഹിക സുരക്ഷ പദ്ധതി കാമ്പയിൻ ഏരിയതല ഉദ്ഘാടനം പ്രസിഡൻറ് ഷാഹിദ് അറക്കൽ നിർവഹിക്കുന്നു
റിയാദ്: ആരോഗ്യം, സാമ്പത്തികം, വ്യവസായം, തൊഴിൽ തുടങ്ങി സർവ മേഖലകളിലും ഭരണപരാജയം നേരിടുന്ന ഇടതുപക്ഷ സർക്കാറിനെ താഴെ ഇറക്കുന്നതിനുള്ള ആദ്യപടിയായാണ് ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പൊതുജനം സമീപിക്കുകയെന്ന് റിയാദ് കെ.എം.സി.സി ഓൾഡ് സനാഇയ്യ ഏരിയ എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി നാട്ടിലേക്ക് പൊകുന്ന വൈസ് പ്രസിഡൻറ് റസാഖ് പൊന്നാനിയെ യോഗം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് ലഭിക്കാഞ്ഞതിെൻറ പേരിൽ പ്രവർത്തന മേഖലകളിൽനിന്ന് മാറിനിൽക്കുന്നവരെയും പാർട്ടിയെയും യു.ഡി.എഫ് സംവിധാനത്തെയും പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മെമ്പർമാർക്കെതിരെയും നേതൃത്വം ഉചിതമായ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി കാമ്പയിെൻറ ഏരിയാതല ഉദ്ഘാടനം പ്രസിഡൻറ് ഷാഹിദ് അറക്കൽ സെക്രട്ടറി അഷ്റഫ് പൂക്കോട്ടൂരിന് അപേക്ഷ ഫോറം നൽകി നിർവഹിച്ചു. ഡിസംബർ മാസം അവസാനിക്കുന്ന ഏരിയാകമ്മിറ്റിക് കീഴിൽ നടത്തിക്കൊണ്ടിരിക്കുന്ന കുറിയിലെ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും അവസാന നറുക്കിലെ ആറു പേർക്ക് സമ്മാനം നൽകാനും പുതിയ കുറി ജനുവരി മാസം മുതൽ തുടങ്ങാനും യോഗം തീരുമാനിച്ചു. വ്യത്യസ്തമായ പരിപാടികൾ ഉൾക്കൊള്ളിച്ച് ഹ്രസ്വകാല കാമ്പയിൻ കമ്മിറ്റിക്ക് കീഴിൽ നടത്താൻ തീരുമാനിച്ചു.
റസാഖ് പൊന്നാനി, ശഫീഖ് കുറുവ, അൻസാർ കൊല്ലം, അഷ്റഫ് പൂക്കോട്ടൂർ, സലീം സിയാംകണ്ടം, ആബിദ് കൂമണ്ണ, റഫീഖ് തലശ്ശേരി, റഫീഖ് പന്തല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ട്രഷറർ ഹനീഫ് കൊടുവള്ളി നന്ദിയും പറഞ്ഞൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

