കേളിയുടെ എട്ട് മുൻ പ്രവർത്തകർ സ്ഥാനാർഥികൾ
text_fieldsപി. വത്സൻ, എ. ദസ്തഖീർ, രാജു നീലകണ്ഠൻ, വി. ഡാനിഷ്, പി. ഹുസൈൻ, എ.സി. അബ്ദുറഹ്മാൻ, അഡ്വ. നബീല പാറമ്മൽ, സാജിദ ടീച്ചർ
റിയാദ്: പ്രവാസം അവസാനിപ്പിച്ചുപോയ തങ്ങളുടെ നിരവധി പ്രവർത്തകർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി റിയാദിലെ കേളി കലാസാംസ്കാരിക വേദി വാർത്തക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം കേളി സംഘടിപ്പിച്ച ഓൺലൈൻ കൺവെൻഷനിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ഈ സ്ഥാനാർഥികളെ പരിചയപ്പെടുത്തിയെന്ന് സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ പറഞ്ഞു.
സ്ഥാപക ഭാരവാഹിയും മുഖ്യ രക്ഷാധികാരിയുമായിരുന്ന പി. വത്സൻ, മൊകേരി പഞ്ചായത്തിലെ 13ാം വാർഡിലും രക്ഷാധികാരി സമിതി മുൻ അംഗവും കേന്ദ്രകമ്മിറ്റി മുൻ ജോ. സെക്രട്ടറിയുമായ എ. ദസ്തഖീർ, കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് ചാത്തന്നൂർ വടക്ക് ഡിവിഷനിലും ന്യൂസനാഇയ്യ ഏരിയ കമ്മിറ്റി അംഗമായും കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ. കൺവീനറുമായ രാജു നീലകണ്ഠൻ കൊല്ലം കോർപറേഷൻ മീനത്തുചേരി ഡിവിഷനിലും ന്യൂസനാഇയ്യ ഏരിയ ലാസർദി യൂനിറ്റ് ജോ. സെക്രട്ടറി ആയിരുന്ന പി. ഡാനിഷ് മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്ത് മൂന്നാം വാർഡിലും അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് അംഗമായിരുന്ന എ.സി. അബ്ദുറഹ്മാൻ
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്ത് 15ാം വാർഡിലും കേളി നസിം എരിയ മറാത്ത് യൂനിറ്റംഗമായിരുന്ന പാട്ടശ്ശേരി ഹുസൈൻ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കൊടിഞ്ഞി ഡിവിഷനിലും കേളി കുടുംബവേദി മുൻ കേന്ദ്ര സമിതി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മലപ്പുറം ജില്ല പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലും കുടുംബവേദി അൽഖർജ് മേഖലയിലെ അംഗമായിരുന്ന സാജിദ ടീച്ചർ എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിൽ 11ാം വാർഡിലും മത്സരിക്കുന്നു.

