Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി നാ​ഷ​ന​ൽ...

സൗ​ദി നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി വ​രെ

text_fields
bookmark_border
സൗ​ദി നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി വ​രെ
cancel
camera_alt

റി​യാ​ദ്​ നാ​ഷ​ന​ൽ മ്യൂ​സി​യം

റി​യാ​ദ്: ഈ​ദു​ൽ ഫി​ത്വ​​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സൗ​ദി നാ​ഷ​ന​ൽ മ്യൂ​സി​യം ഒ​രു​ക്കി​യ പ​രി​പാ​ടി​ക​ൾ തു​ട​രു​ന്നു. കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​ത്തു​ചേ​രാ​നും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന പ്ര​ത്യേ​ക ഈ​ദ് പ്രോ​ഗ്രാ​മാ​യി​രു​ന്നു മ്യൂ​സി​യം അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള ത​ത്സ​മ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്ക് നേ​രി​ട്ട് പ​ങ്കു​ചേ​രാ​വു​ന്ന വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഇ​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു. കൂ​ടാ​തെ, ആ​ഘോ​ഷ​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫോ​ട്ടോ കോ​ർ​ണ​റു​ക​ളും മ്യൂ​സി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ​യാ​ണ് ഈ ​പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ൽ രാ​ത്രി10 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മ്യൂ​സി​യം തു​റ​ന്നി​രി​ക്കും. സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം അ​ടു​ത്ത​റി​യു​ന്ന​തി​നൊ​പ്പം ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ സ​ന്ദ​ർ​ശ​ക​രെ​യും മ്യൂ​സി​യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsnational museumsaudiieid celebrationsgulf
News Summary - Eid celebrations at the Saudi National Museum continue until Monday night
Next Story