Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ‘എഡ്ഗ്ലോ 2026’ പുരസ്കാരങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
വിജയത്തിളക്കത്തിൽ വിദ്യാർത്ഥി പ്രതിഭകൾ
റിയാദിൽ ‘എഡ്ഗ്ലോ 2026’ പുരസ്കാരങ്ങൾ വിതരണം ചെയ്തു
cancel

റിയാദ്: 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘എഡ്ഗ്ലോ 2026’ പരിപാടിയിൽ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അലിഫ് സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് റിയാദ് റീജ്യൻ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. എച്ച്.ആർ.ഡി പ്രസിഡൻറ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു.

ഡോ. എസ്. അബ്ദുൽ അസീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം മാത്രമല്ല, പുതിയ കാലത്ത് ഇൻറർനെറ്റ് അഡിക്ഷനും (ഡിജിറ്റൽ ലഹരി) വിദ്യാർത്ഥി തലമുറയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഇതിനെതിരെ സമൂഹവും കുടുംബങ്ങളും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്തഫ, ഡോ. എസ്. അബ്ദുൽ അസീസ്, ലുഖ്മാൻ പാഴൂർ, ഉമർ മുസ്‌ലിയാർ പന്നിയൂർ, അബ്ദുസ്സലാം പാമ്പുരുത്തി, അഷ്‌റഫ്‌ അലി, ശുകൂർ മടക്കര, ഇബ്രാഹിം കരീം, ബഷീർ മിസ്ബാഹി, മജീദ് താനാളൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ തുടങ്ങിയവർ വിജയികളായ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി. നോളജ് സെക്രട്ടറി അസീസ് പാലൂർ സ്വാഗതവും ഐ.സി.എഫ് റീജനൽ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Edglo 2026' awards were presented in Riyadh
Next Story