കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി കുടുംബസംഗമവും സൗഹൃദ സദസ്സും
text_fieldsസൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി നാട്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമവും സൗഹൃദ സദസും നാഷനല്‍ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി നാട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമവും സൗഹൃദ സദസ്സും വേറിട്ട അനുഭവമായി. കോഴിക്കോട് ചാലിയത്ത് നടന്ന സംഗമത്തില്‍ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരും കെ.എം.സി.സി പ്രവര്‍ത്തകരും മുന്‍കാല നേതാക്കളും പങ്കെടുത്തു.
നാഷനല്‍ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോന്‍ കാക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയരായ മുന്‍ കെ.എം.സി.സി നേതാവും അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് കുട്ടി നെച്ചിക്കാട്ടില്‍, നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെങ്ങാട് എന്നിവരെ ചടങ്ങിൽ ഉപഹാരം നല്‍കി ആദരിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.എ. ജബ്ബാര്‍ ഹാജി ഉപഹാരങ്ങൾ സമര്‍പ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കൺവീനർ അബ്ദുസ്സമദ് കെ.പി. വേങ്ങര സ്വാഗതവും ട്രഷറർ ഇഖ്ബാൽ ആനമങ്ങാട് നന്ദിയും പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ വളര്‍ച്ചക്ക് കരുത്തായ മുന്‍കാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന സേവന സ്മൃതി പരിപാടി ബീരാൻകുട്ടി കരിപ്പൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി കരിങ്കപ്പാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വേള്‍ഡ് കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, വേൾഡ് കെ.എം.സി.സി സെക്രട്ടറി ഖാദര്‍ ചെങ്കള, സൗദി നാഷനൽ കെ.എം.സി.സി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സിദ്ധീഖ് പാണ്ടികശാല, നജീബ് ചീക്കിലോട്, ടി.ടി. കരീം, റഹ്‌മാൻ കാരയാട്, ഉമര്‍ ഓമശ്ശേരി, മുജീബ് കൊളത്തൂര്‍, ജൗഹര്‍ കുനിയില്‍, സി.പി. ശരീഫ്, അന്‍സാരി നാരിയ, ഷബ്‌ന നജീബ്, റുഖിയ റഹ്മാന്‍, സൗദി നാഷനല്‍ കെ.എം.സി.സി നേതാക്കളായ ഉസ്മാന്‍ അലി, ബഷീര്‍ മുന്നിയൂര്‍, സുലൈമാന്‍ മാളിയേക്കല്‍, അബ്ദുല്‍കരീം യാംബു, ഫൈസല്‍ ബാബു എന്നിവർ സംസാരിച്ചു. ഫാസില ബാനു, സുറുമി വയനാട്, അബ്ദുൽ ഹയ്യ് എന്നിവർ അവതരിപ്പിച്ച ഗാനമേളയും സംഗീത വിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

