Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ ‘ധമാക വേള്‍ഡ്...

ജിദ്ദയിൽ ‘ധമാക വേള്‍ഡ് കപ്പ് 2026’ ഫുട്ബാൾ ടൂര്‍ണമെൻറ് 18, 19 തീയതികളില്‍

text_fields
bookmark_border
ജിദ്ദയിൽ ‘ധമാക വേള്‍ഡ് കപ്പ് 2026’ ഫുട്ബാൾ ടൂര്‍ണമെൻറ് 18, 19 തീയതികളില്‍
cancel
camera_alt

നിസ്സ് അറേബ്യ ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ, ടൂര്‍ണമെൻറിെൻറ ട്രോഫി അനാച്ഛാദനം ജിദ്ദയില്‍ നടന്നപ്പോൾ

ജിദ്ദ: ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് കായിക രംഗത്ത് കാല്‍പന്ത് കളിയുടെ ഊര്‍ജം പകരുന്നതിനായി ജിദ്ദയില്‍ ‘ധമാക വേള്‍ഡ് കപ്പ് 2026’ ഫുട്ബാൾ ടൂര്‍ണമെൻറ് സംഘടിപ്പിക്കുന്നു. ‘നിസ്സ് അറേബ്യ’യാണ് എന്‍ കംഫര്‍ട്ടുമായി സഹകരിച്ച് ഈ മാസം 18, 19 തീയതികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ അംഗീകാരത്തോടെ ജിദ്ദ ഒളിംപിക് വില്ലേജ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെൻറ് നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബ്ലാക്ക് റൈഡ് എഫ്.സി, അറബ് ഡ്രീം എഫ്.സി, ചാംസ് എഫ്.സി, ബാന്‍ ബാക്കറി എഫ്.സി, സെവന്‍ സ്റ്റാര്‍ എഫ്.സി, റീം അല്‍ ഉല എഫ്.സി, യാംബു എന്നീ ടീമുകളാണ് ടൂര്‍ണമെൻറില്‍ മാറ്റുരക്കുന്നത്. നയന്‍സ് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ രാത്രി 8.30 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് നടക്കുക. വാർത്താസമ്മേളനത്തിൽ വി.പി. മുഹമ്മദ് അലി, മുഹ്‌സിന്‍ എന്‍. കംഫര്‍ട്, മുജീബ് റീഗള്‍, നാസര്‍ എമറാള്‍ഡ്, ഡോ ഇന്ദു ചന്ദ്രശേഖര്‍, നൗഷാദ് ചാത്തല്ലൂര്‍, റാഫി ബീമാപ്പള്ളി, അയൂബ് മാസ്റ്റര്‍, നാസര്‍ ശാന്തപുരം, ഷമീം ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

ടൂര്‍ണമെൻറിെൻറ ഫിക്‌സചര്‍ പ്രകാശനവും ട്രോഫി അനാച്ഛാദനവും ജിദ്ദയില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു. നാണി മാസ്റ്റര്‍, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, ഹിഫ്‌സു റഹ്‌മാന്‍, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, മുസാഫിര്‍, അബു കട്ടുപ്പാറ, മൻസൂർ (റീം എഫ്‌.സി, യാംബു) തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് ചെത്തല്ലൂർ സ്വാഗതവും നാസർ ശാന്തപുരം നന്ദിയും പറഞ്ഞു. അവതാരക സ്നേഹ സാം കൂത്തൂർ ആയിരുന്നു.നൗഷാദ് പാലക്കൽ, ഇസ്ഹാഖ് പരപ്പനങ്ങാടി, ജംഷി, സഫീർ, ഷഫീഖ് പട്ടാമ്പി, ഉവൈസ്, അദ്നു ഷബീർ, ഇസ്ഹാഖ് കോട്ടപ്പുറം, റാഫി പറവൂർ, ആഷിഖ്, ഡോ. ഇന്ദു, റംല, ഷമീം ടീച്ചർ എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - "Dhamaka World Cup 2026" Football Tournament in Jeddah on the 18th and 19th
Next Story