Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ...

മക്കയിൽ വികസനക്കുതിപ്പ്; 16.3 ബില്യൺ റിയാലി​െൻറ പുതിയ ഡിസ്ട്രിക്റ്റ് വികസന പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
മക്കയിൽ വികസനക്കുതിപ്പ്; 16.3 ബില്യൺ റിയാലി​െൻറ പുതിയ ഡിസ്ട്രിക്റ്റ് വികസന പദ്ധതിക്ക് തുടക്കമായി
cancel

മക്ക: മക്ക നഗരത്തി​െൻറയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന ഡിസ്ട്രിക്റ്റ് വികസന പരിപാടിയുടെ പുതിയ ഘട്ടത്തിന് തുടക്കമായി. മക്ക, മശാഇർ റോയൽ കമീഷ​െൻറ നേതൃത്വത്തിലാണ് 16.3 ബില്യൺ സൗദി റിയാലിലധികം മുതൽമുടക്കിൽ വൻകിട വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മക്കയുടെ ഹൃദയഭാഗത്തുള്ള ഏഴ് പ്രധാന ഡിസ്ട്രിക്റ്റുകളെ കേന്ദ്രീകരിച്ചാണ് ഈ ഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുക. മുൻപ് വിജയകരമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ തുടർച്ചയായാണ് ഈ പുതിയ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി.

പുതിയ ഘട്ടത്തിൽ തെക്കൻ ജുർഹും, അൽഹിജ്‌ല, ഖാലിദിയ, കിഴക്കൻ ഹിന്ദാവിയ, തെക്കൻ ഹിന്ദാവിയ, പടിഞ്ഞാറൻ ഹിന്ദാവിയ, അൽസഹൂർ എന്നീ ഏഴ് ഡിസ്ട്രിക്റ്റുകളാണ് സമഗ്രമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഏകദേശം 44 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രമുഖ ദേശീയ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി നിരവധി നിർണായക കരാറുകൾ ഉടൻ ഒപ്പുവെക്കും.

മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, നഗര പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വിദേശ-സ്വദേശ നിക്ഷേപങ്ങൾക്കും സുസ്ഥിര വികസനത്തിനുമുള്ള മികച്ച കവാടമായി മക്കയെ മാറ്റാൻ ഇത് സഹായിക്കും.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന പുണ്യനഗരത്തി​െൻറ ഉയർന്ന പദവിക്ക് അനുയോജ്യമായ രീതിയിലാണ് ഈ നവീകരണ പ്രവർത്തനങ്ങളെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahDevelopment ProjectSaudi Arabia News
News Summary - Development boom in Makkah; New 16.3 billion Riyal district development project launched
Next Story