വൈകിയ കൊച്ചി യാത്രികർ ഹീത്രു വിമാനത്താവളത്തിൽ എത്തി
text_fieldsറിയാദ്: കഴിഞ്ഞദിവസം വിമാനം നഷ്ടപ്പെട്ടതിനെ തുടർന്ന് ലണ്ടനിലേക്ക് പോകാനിരുന്ന ഒരു സംഘം ട്രാൻസിറ്റ് യാത്രക്കാർ റിയാദിലെ കിങ് ഖാലിദ് എയർപോർട്ടിൽ നിന്നും തിങ്കളാഴ്ച ലണ്ടനിലെ ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഞായറാഴ്ച കൊച്ചിയിൽനിന്നും സൗദി എയർലൈൻസ് വിമാനത്തിെൻറ സാങ്കേതിക തകരാറു കാരണം അഞ്ച് മണിക്കൂർ വൈകിയാണ് സംഘം റിയാദിലെത്തിയത്. അപ്പോഴേക്കും ലണ്ടനിലേക്ക് പറക്കാനുള്ള കണക്ഷൻ വിമാനം പുറപ്പെട്ടിരുന്നു. 30 മണിക്കൂർ പിന്നിട്ട ശേഷം അടുത്ത ദിവസമാണ് യാത്ര തരപ്പെട്ടത്. കുടുംബങ്ങളും വിദ്യാർഥികളുമടക്കം 65 പേരുണ്ടായിരുന്നു. ശനിയാഴ്ച കൊച്ചിയിൽ നിന്നും പുറപ്പെട്ട എസ്.വി 775 വിമാനമാണ് വാതിൽ അടയാത്ത സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. ഒരു ദിവസം റിയാദ് എയർപോർട്ടിൽ കഴിച്ചുകൂട്ടി സംഘം ഉച്ചക്ക് ഹീത്രു വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

