Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026ന് വർണാഭമായ തുടക്കം

text_fields
bookmark_border
എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026ന് വർണാഭമായ തുടക്കം
cancel

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഫുട്ബാൾ പോരാട്ടങ്ങളുടെ ആവേശാരവങ്ങൾ ഉണർത്തി ദമ്മാം മാഡ്രിഡ്‌ എഫ്.സി സംഘടിപ്പിക്കുന്ന ‘എച്ച്.എം.ആർ മാഡ്രിഡ്‌ സോക്കർ 2026’ ടൂർണമെന്റിന് വർണാഭമായ തുടക്കം. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുയുമായി (ഡിഫ) സഹകരിച്ച് ഇലവൻസ് ഫോർമാറ്റിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ദമ്മാമിലെ ദഹറാൻ അക്കാദമിക്ക് സമീപമുള്ള ഓഫ് സൈഡ് അറീന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കായികപ്രേമികളെ സാക്ഷിയാക്കി, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസറായ എച്ച്.എം.ആർ കമ്പനി പ്രതിനിധി അജ്മൽ മണ്ണാർക്കാട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ടൂർണമെന്റ് കോ-സ്പോൺസർമാരായ എ-ആർ എഞ്ചിനീയറിങ് മാനേജിങ് ഡയറക്ടർ മുഹമ്മദ്‌‌ റാഫി, ജയ് മസാല ഫുഡ്‌സ് സെയിൽസ് മാനേജർ റോയ്സ്സൺ തൃശ്ശൂർ, നഹ്‌ല അൽ വാദി ഗ്രൂപ്പ് മാനേജർ ജറീഷ്, ഗ്ലോബ് ലോജിസ്റ്റിക് ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജർ നാസർ, റീജിയനൽ മാനേജർ അഫ്സൽ, ദാറുസ്സിഹ മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ സുധീർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരായ ഒ.ഐ.സി.സി. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, കെ.എം.സി.സി. ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പി. ഹുസൈൻ, പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് റഹീം തിരൂർക്കാട്, ട്വന്റി ഫോർ ടി.വി. റിപ്പോർട്ടർ സുബൈർ ഉദിനൂർ, അൽ ജാമിഅ: അൽ ഇസ്‌ലാമിയ കോളജ് പ്രിൻസിപ്പൽ നഹാസ് മാള, സാമൂഹിക പ്രവർത്തകൻ ഇക്ബാൽ ആനമങ്ങാട്, തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, നാസർ വെള്ളിയത്ത്, ഷഫീർ മണലോടി, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, ലുക്മാനുൽ ഹക്കീം, അദ്‌നാൻ വെള്ളേരിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വാശിയേറിയ ടൂർണമെന്റിലെ ആദ്യ ദിനങ്ങളിൽ നടന്ന പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത നാല് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കെപ് വ എഫ്.സി- ദല്ല എഫ്.സിയെയും, എഫ്.സി. ദമ്മാം-ഡി.എഫ്.സി. ഖത്തീഫിനെയും കീഴടക്കിയപ്പോൾ ഖാലിദിയ്യ എഫ്.സി- ഇമ്ഖോ അൽകൊബാറിനെയും, ബദർ എഫ്.സി. ജുബൈൽ എഫ്.സിയെയും പരാജയപ്പെടുത്തി.

കളിയിലെ മികച്ച പ്രകടനത്തിന് സഹീർ (കെപ് വ), ലുദ്ഫി (എഫ്.സി. ദമ്മാം), അൻസാർ (ഖാലിദിയ്യ), ഷിഫിൻ (ബദർ എഫ്.സി.) എന്നിവർ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ കരസ്ഥമാക്കി. റോയ്സൺ തൃശ്ശൂർ, അനസ്, ജെറീഷ് നെഹ് ല അൽ വാദി, തമീം നവാൽ, ഷംസു വാഴക്കാട്, സക്കീർ വള്ളക്കടവ്, ഷമീം കുനിയിൽ, തോമസ് തൈപറമ്പിൽ, നാസർ കൊണ്ടോട്ടി, റാസിക് വള്ളിക്കുന്ന്, സുബൈർ ഉദിനൂർ, നഹാസ് മാള തുടങ്ങിയവർ വിജയികൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ വരും ദിവസങ്ങളിലും ആവേശകരമായ മത്സരങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Football Tournament Kicks Off
Next Story