Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും വിവിധ രംഗങ്ങളിൽ സഹകരണത്തിന്​

text_fields
bookmark_border
  • ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും സൗദി കിരീടാവകാശിയും ചർച്ച നടത്തി
  • വിവിധ മേഖലകളിൽ സഹരണത്തിന്​ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു
ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും വിവിധ രംഗങ്ങളിൽ സഹകരണത്തിന്​
cancel
camera_alt

ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ്​ സിറിൽ റമാഫോസയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചർച്ച നടത്തിയപ്പോൾ

ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ദക്ഷിണ ആഫ്രിക്കൻ പ്രസിഡൻറ്​ സിറിൽ റമാഫോസയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചർച്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക്​ ശേഷമാണ്​ ചർച്ച നടന്നത്​.


ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണത്തി​െൻറ വശങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങൾ ചർച്ചക്ക്​ വിഷയമായി. വ്യവസായം, വ്യാപാരം, കൃഷി, ആശയവിനിമയം, വിവര സാങ്കേതിക വിദ്യ, ഗതാഗതം എന്നീ രംഗങ്ങളിലുള്ള സഹകരണം സംബന്ധിച്ചാണ്​ പ്രധാനമായും ചർച്ച ചെയ്​തത്​.

സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൗദ് ബിൻ നാഇഫ്​, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ടൂറിസം മന്ത്രി അഹമദ് ബിൻ അഖീൽ അൽഖത്തീബ്, ഇൻവെസ്റ്റ്‌മെൻറ്​ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്​, പബ്ലിക് ഇൻവെസ്റ്റ്‌മെൻറ്​ഫണ്ട്​ ഗവർണർ യാസർ ബിൻ ഉസ്​മാൻ അൽ-റുമയാൻ, രാജകൊട്ടാര​ ഉപദേഷ്​ടാവ് അഹമദ് ഖത്വാൻ, ദക്ഷിണാഫ്രിക്കയിലെ സൗദി അംബാസഡർ സുൽത്താൻ അൽഅൻഖരി എന്നിവരും ദക്ഷിണാ​ഫ്രിക്കൻ പ്രസിഡൻറിനോടൊപ്പമെത്തിയ മന്ത്രിമാരും വകുപ്പ്​ മേധാവികളും സ്വീകരണ പരിപാടിയിൽ പ​ങ്കെടുത്തു.


ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ, സഹകരണ പരിപാടി, ധാരണാപത്രം എന്നിവയുടെ കൈമാറ്റ ചടങ്ങിനും കിരീടാവകാശിയും ദക്ഷിണാഫ്രിക്കൻ പ്രസിഡൻറും സാക്ഷ്യം വഹിച്ചു. സൗദി പ്രസ് ഏജൻസിയും ദക്ഷിണാഫ്രിക്കൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും തമ്മിലുള്ള സഹകരണത്തിനും വാർത്താകൈമാറ്റത്തിനുമുള്ള ധാരണാപത്രം.

നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം, പ്രത്യേക സാമ്പത്തിക നഗരങ്ങളും സോൺ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം, കമ്യൂണിക്കേഷൻസ് ആൻഡ്​​ ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം, സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനെക്കുറിച്ച പഠനത്തിനുള്ള ധാരണപത്രം,

കൃഷി, മത്സ്യബന്ധനം, അക്വാകൾച്ചർ എന്നീ മേഖലകളിലെ സാങ്കേതിക സഹകരണത്തിനുള്ള ധാരണാപത്രം, സാമൂഹികവികസന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം, ആരോഗ്യമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം, എക്‌സ്‌പോർട്ട്-ഇംപോർട്ട് മേഖലയിലെ വികസനത്തിനുള്ള​ ധാരണാപത്രം, ജിയോളജിക്കൽ സർവേ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം എന്നിവ ഒപ്പുവെച്ചതിലുൾപ്പെടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story