കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു
text_fieldsദമ്മാം: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനൽ 12ാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി 'കലാലയം പുരസ്കാരം' സാഹിത്യമത്സരം സംഘടിപ്പിക്കുന്നു. മലയാളം കഥ, കവിത വിഭാഗങ്ങളിലാണ് മത്സരം. റിയാദ്, ദമ്മാം, ഖോബാർ, ജുബൈൽ, അൽഅഹ്സ, ഹാഇൽ, അൽ ഖസീം എന്നിവിടങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ പി.ഡി.എഫ് ഫോർമാറ്റിൽ ഒക്ടോബർ 31നുമുമ്പ് kalalayam.rscsaudieast@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
കവിത 40 വരികളിൽ കവിയാത്തതും കഥ 400 വാക്കുകളിൽ കൂടാത്തതായിരിക്കണം. അമൽ പിരപ്പൻകോട്, മജീദ് സൈദ്, പ്രദീപ് രാമനാട്ടുകര, ജീവേഷ് എന്നിവരാണ് ജൂറി അംഗങ്ങൾ. നവംബർ 19ന് നടക്കുന്ന നാഷനൽ സാഹിത്യോത്സവ് വേദിയിൽ പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് +966 50812 5180 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

