മക്കയിലെ ആർ.എസ്.സി വളന്റിയർമാർക്ക് കോട്ട് വിതരണം ചെയ്തു
text_fieldsഎച്ച്.വി.സി വളന്റിയർമാർക്കുള്ള കോട്ട് വിതരണോദ്ഘാടനം ഐ.സി.എഫ് മക്ക പ്രസിഡൻറ് ഷാഫി ബാഖവി നിർവഹിക്കുന്നു
മക്ക: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാൻ മക്കയിൽ കർമസജ്ജരായ മുന്നൂറോളം എച്ച്.വി. സി വളന്റിയർമാർക്കുള്ള കോട്ട് വിതരണോദ്ഘാടനം ഐ. സി.എഫ് മക്ക പ്രസിഡൻറ് ഷാഫി ബാഖവി നിർവഹിച്ചു. വിവിധ സെക്ടർ ക്യാപ്റ്റന്മാരായ ഇഹ്സാൻ (ഹറം ),അബൂബക്കർ മണ്ണാർക്കാട് (കാക്കിയ), മുഷ്താഖ് (ജബലുന്നൂർ), അൻസാർ (ജമൂം), മൊയ്തീൻ (അസീസിയ്യ), റിയാസ് (ഷാറായ) എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷം സേവന പ്രവർത്തങ്ങൾ നടക്കുക.
ടി.എസ്. ബദറുദ്ദീൻ തങ്ങൾ വളൻറിയർമാർക്ക് നിർദേശം നൽകി. വിശുദ്ധ ഹറമിന്റെ പരിസരം, മിന അറഫ, അസീസിയ്യ, ജർവൽ തുടങ്ങിയ ഏരിയകളിൽ വിവിധ ഷിഫ്റ്റുകളിലായാണ് വളന്റിയർമാർ സേവനം ചെയ്യുക. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ഹാജിമാരെത്തുന്ന ഇത്തവണ കൃത്യമായ പരിശീലനത്തോടെയായിരിക്കും വളന്റിയർമാരെ ഓരോ ഭാഗത്തേക്കും നിർണയിക്കുക. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരും ആതുര സേവന രംഗത്ത് പ്രാവീണ്യമുള്ളവരുമായ എച്ച് .വി. സി വളന്റിയർമാർ തീർഥാടകർ മക്കയിലെത്തുന്നതോടെ സേവനരംഗത്തിറങ്ങും.