ചോക്കാട് പാലിയേറ്റീവ് റിയാദ് ചാപ്റ്റർ സംഗമം
text_fieldsചോക്കാട് പാലിയേറ്റീവ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി ചോക്കാട് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് റിയാദിൽ ജോലി ചെയ്യുന്നവർ പങ്കെടുത്ത സംഗമവും പാലിയേറ്റീവ് ദിനാചരണവും ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു.
നിരവധിയാളുകൾ പങ്കെടുത്ത പരിപാടി 2026-ലെ പ്രവർത്തനങ്ങൾക്ക് ശക്തമായ തുടക്കമായി. റിയാദ് ചാപ്റ്റർ കൺവീനർ സമീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചെയർമാൻ യൂസഫ് ചേക്കാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്ററിെൻറ നിലവിലെ പ്രവർത്തനങ്ങളും വരാനിരിക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ട്രഷറർ ജാഫർ സ്രാമ്പിക്കല്ല് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഉംറ നിർവഹണത്തിനായി സൗദിയിൽ എത്തിയ പാലിയേറ്റീവ് പ്രവർത്തകൻ ബീരാൻ (മാനു) ചോക്കാട് മുഖ്യാതിഥിയായി പങ്കെടുത്തു.
അദ്ദേഹത്തിെൻറ പാലിയേറ്റീവ് ഹോം കെയർ അനുഭവങ്ങൾ സദസ്സിനെ ആഴത്തിൽ സ്പർശിക്കുകയും ഏറെ ശ്രദ്ധയോടെ കേൾക്കപ്പെടുകയും ചെയ്തു. ഉസ്മാൻ തെക്കൻ, സമീർ പാറമ്മൽ, നാസർ ചോക്കാട്, റഷീദ് മമ്പാട്ടുമൂല, യൂനുസ് പാറമ്മൽ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്നുനടന്ന പൊതുചർച്ചക്ക് ചെയർമാൻ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവരും പരസ്പരം പരിചയപ്പെടുകയും അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ചാപ്റ്റർ ഭാരവാഹികളായ സിദ്ദിഖ് മഞ്ഞപ്പെട്ടി സ്വാഗതവും ഷാഹിദ് സ്രാമ്പിക്കല്ല് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

