സി.ബി.എസ്.ഇ 10-ാം ക്ലാസ്; മികച്ച വിജയവുമായി ജുബൈൽ ഡ്യൂൺസ് സ്കൂൾ
text_fieldsജുബൈൽ: സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി ജുബൈൽ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ ശ്രദ്ധേയമായി. 97 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായ മുസ്തഹ്സൻ ഖുഷ്ഖാൻ വിജയത്തിന് മാറ്റുകൂട്ടി.
ലുഖ്മാൻ മുഹമ്മദ് (96.8), ഹഫീസ് ഷരീഫ് (92.2) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇവർക്ക് പുറമെ നബീൽ അൽമാൻ (90.4), അബ്ദുൽ ഹാദി അഹമ്മദ് (89.6) എന്നിവരും ഉന്നത വിജയം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു.
വിഷയാടിസ്ഥാനത്തിലുള്ള പ്രകടനത്തിലും വിദ്യാർത്ഥികൾ മികവ് പുലർത്തി. ഇൻഫർമേഷൻ ടെക്നോളജിയിൽ ലുഖ്മാൻ മുഹമ്മദ് മുഴുവൻ മാർക്കും (100) നേടി. സോഷ്യൽ സയൻസിൽ ലുഖ്മാൻ മുഹമ്മദ് (98), ഇംഗ്ലീഷിൽ മുസ്തഹ്സൻ ഖുഷ്ഖാൻ (98), ഹിന്ദിയിൽ മുസ്തഹ്സൻ ഖുഷ്ഖാൻ (97) എന്നിവരും അറബിയിൽ ലുഖ്മാൻ മുഹമ്മദ്, ഹഫീസ് ഷരീഫ് അത്തന്തറയിൽ എന്നിവർ 97 മാർക്ക് വീതവും നേടി.
മാത്തമാറ്റിക്സിൽ ലുഖ്മാൻ മുഹമ്മദ് (97), സയൻസിൽ ഖലഫ് ഫാറൂഖ് (90), ഉറുദുവിൽ നബീൽ അൽമാൻ (88) എന്നിവരാണ് മികച്ച സ്കോർ നേടിയ മറ്റ് വിദ്യാർത്ഥികൾ. പരീക്ഷാ ഫലത്തിലെ ഡിസ്റ്റിങ്ഷൻ കണക്കുകൾ സ്കൂളിെൻറ അക്കാദമിക് മികവ് വ്യക്തമാക്കുന്നു. ഉറുദു, അറബിക് എന്നീ വിഷയങ്ങളിൽ 100 ശതമാനം വിദ്യാർത്ഥികളും ഡിസ്റ്റിങ്ഷൻ നേടി. ഹിന്ദി (87.5), ഇംഗ്ലീഷ് (86.7), സോഷ്യൽ സയൻസ് (86.7), ഇൻഫർമേഷൻ ടെക്നോളജി (86.7), സയൻസ് (60), മാത്തമാറ്റിക്സ് (53.3) എന്നിങ്ങനെയാണ് മറ്റ് വിഷയങ്ങളിലെ ഡിസ്റ്റിങ്ഷൻ ശതമാനം. കൂടാതെ, ഇൻഫർമേഷൻ ടെക്നോളജിയിൽ 73.3 ശതമാനം പേരും ഇംഗ്ലീഷിൽ 53.4 ശതമാനം പേരും അറബിക്, ഹിന്ദി വിഷയങ്ങളിൽ 50 ശതമാനം വീതം പേരും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. സോഷ്യൽ സയൻസിൽ 33.4 ശതമാനവും മാത്തമാറ്റിക്സിൽ 20 ശതമാനവും വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

