Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാരക്കാസ് ഭൂകമ്പം;...

കാരക്കാസ് ഭൂകമ്പം; വെനിസ്വേലക്ക് ഐക്യദാർഢ്യം അറിയിച്ച് സൗദി അറേബ്യ

text_fields
bookmark_border
കാരക്കാസ് ഭൂകമ്പം; വെനിസ്വേലക്ക് ഐക്യദാർഢ്യം   അറിയിച്ച് സൗദി അറേബ്യ
cancel

റി​യാ​ദ്: വെ​നി​സ്വേ​ല​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ന് പ​ടി​ഞ്ഞാ​റു​ള്ള തീ​ര​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് സൗ​ദി അ​റേ​ബ്യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഒ​ട്ട​ന​വ​ധി ആ​ളു​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രാ​ല​യം, സു​ഹൃ​ദ് രാ​ജ്യ​മാ​യ ബൊ​ളീ​വീ​യ​ൻ റി​പ്പ​ബ്ലി​ക് ഓ​ഫ് വെ​നി​സ്വേ​ല​യി​ലെ ഭ​ര​ണ​കൂ​ട​ത്തോ​ടും ജ​ന​ങ്ങ​ളോ​ടും ത​ങ്ങ​ളു​ടെ ആ​ഴ​മേ​റി​യ സ​ഹാ​നു​ഭൂ​തി പ്ര​ക​ടി​പ്പി​ച്ചു.

ഈ ​ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​നി​സ്വേ​ല​ൻ ജ​ന​ത​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സൗ​ദി അ​റേ​ബ്യ, രാ​ജ്യ​ത്തി​െൻറ ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ചു​റ​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്ക​ട്ടെ​യെ​ന്നും, കാ​ണാ​താ​യ​വ​ർ സു​ര​ക്ഷി​ത​രാ​യി ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്ര​യും വേ​ഗം തി​രി​ച്ചെ​ത്താ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritysaudiarabiaEarthquak
News Summary - Caracas Earthquake: Saudi Arabia Expresses Solidarity with Venezuela
Next Story