രക്തസമ്മർദം; തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsറിയാദ്: രക്തസമ്മർദം ഉയർന്ന് ഗുരുതര നിലയിൽ ആശുപത്രിയിൽ 10 ദിവസമായി ചികിത്സയിലിരുന്ന മലയാളി മരിച്ചു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ഷിബു (48) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്ന് അവശനിലായിലാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘകാലമായി റിയാദിൽ പ്രവാസിയായ ഷിബു ബത്ഹയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു. പരേതനായ അബ്ദുൽ മജീദിെൻറയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ് ഷിബു. ഭാര്യ: സമീറ, മക്കൾ: ഫാത്തിമ ഫസീല, മരുമകൻ: ഷാജിർ. സഹോദരങ്ങൾ: ഷാജി, ഷീബ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഐ.സി.എഫ് വെൽഫെയർ ടീം ഇബ്രാഹിം കരീമിെൻറയും റസാഖ് വയൽക്കരയുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

