Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ൽ ര​ക്ത​ദാ​ന...

മ​ക്ക​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു; ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം

text_fields
bookmark_border
മ​ക്ക​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു; ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം
cancel
camera_alt

മ​ക്ക​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്‌.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ കോ​റി​ന് ഡോ​ക്ട​ർ ബ​ദീഅ​ബ്​​ദു​ൽ റ​ഹീം അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നു

മ​ക്ക: ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്‌.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ കോ​ർ 2026​െൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ക്ക​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​ക്ക​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ഹ​ജ്ജ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ത്ഥാ​ട​ക​രു​ടെ അ​ടി​യ​ന്ത​ര ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ക്ത​ത്തി​െൻറ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഉ​ദ്യ​മം സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​മ്പി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ​ള​ൻ​റി​യ​ർ​മാ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും ഹാ​ജി​മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി സം​ഘാ​ട​ക​ർ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഹ​ജ്ജ് വ​ള​ൻ​റി​യ​ർ കോ​റി​െൻറ ഈ ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തെ മാ​നി​ച്ച് കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ ബ​ദീ അ​ബ്​​ദു​ൽ റ​ഹീം പ്ര​ത്യേ​ക അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ഹ​ജ്ജ് സേ​വ​ന​ത്തി​നൊ​പ്പം മാ​ന​വി​ക ദൗ​ത്യ​നി​ർ​വ​ഹ​നം കൂ​ടി ഉ​ൾ​ച്ചേ​ർ​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​െൻറ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സ​മൂ​ഹ​ത്തി​ൽ ര​ക്ത​ദാ​ന​ത്തി​െൻറ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ സേ​വ​ന​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ചെ​യ​ർ​മാ​ൻ ഹ​നീ​ഫ അ​മാ​നി, കോ​ഓ​ഡി​നേ​റ്റ​ർ ഇ​സ്ഹാ​ഖ് ഖാ​ദി​സി​യ, ക്യാ​പ്റ്റ​ൻ മൊ​യ്തീ​ൻ കോ​ട്ടോ​പ്പാ​ടം എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഹ​ജ്ജ് വ​ള​ൻ​റി​യ​ർ കോ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മാ​ൻ വെ​ങ്ങ​ളം, ജ​മാ​ൽ മു​ക്കം, അ​ബ്​​ദു​ൽ ഹ​മീ​ദ് ഹാ​ജി പൂ​ക്കോ​ട​ൻ, ഫ​ഹ​ദ് തൃ​ശൂ​ർ, അ​ലി ഖാ​ൻ കോ​ട്ട​ക്ക​ൽ, ക​ബീ​ർ ചൊ​വ്വ, ഷെ​ഫി​ൻ ആ​ല​പ്പു​ഴ, റാ​ഷി​ദ് ഹി​ശാ​മി മ​ല​ബാ​രി, ഫി​റോ​സ് സ​അ​ദി, ജാ​ഫ​ർ ക​രേ​ക്കാ​ട് എ​ന്നി​വ​രും മീ​ഡി​യ വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ജു​നൈ​ദ് കൊ​ണ്ടോ​ട്ടി, അ​ൻ​സ​ർ താ​നാ​ളൂ​ർ, മെ​ഡി​ക്ക​ൽ ടീം ​അം​ഗ​ങ്ങ​ളാ​യ ജം​ഷാ​ദ്, മൊ​യ്‌​ദീ​ൻ കോ​ട്ടോ​പ്പാ​ടം തു​ട​ങ്ങി​യ മ​ക്ക​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക്യാ​മ്പി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahsaudi arbiaBlood Donation Camphajj volunteers
News Summary - Blood donation camp organized in Mecca; Hajj volunteers' work exemplary
Next Story