ലോക രക്തദാന ദിനം; റിയാദ് അലിഫ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ്
റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ‘രക്തദാനം ജീവദാനം’ എന്ന സന്ദേശം മുൻനിർത്തി റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂളിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമീർ സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. സ്കൂളിലെ ജീവനക്കാർ, രക്ഷിതാക്കൾ, മാനേജ്‌മെൻറ് പ്രതിനിധികൾ, സ്കൂളിെൻറ സഹകാരികൾ എന്നിവരുൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്ന നിരവധി പേർ ക്യാമ്പിലെത്തി സജീവമായി രക്തം ദാനം ചെയ്തു.
അമീർ സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയിലെ ഡോ. അബ്ദുൽ മജീദിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിെൻറ മുഴുവൻ നടപടിക്രമങ്ങളും നിയന്ത്രിച്ചത്. സ്കൂൾ സി.ഇ.ഒ ലുഖ്‌മാൻ അഹമദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ഡോ. തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, അഡ്മിൻ മാനേജർ അലി ബുഖാരി എന്നിവർ ക്യാമ്പിൽ നേരിട്ട് പങ്കെടുക്കുകയും സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി ക്യാമ്പിന് വിജയകരമായി നേതൃത്വം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

