Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമാസ്കസിലെ...

ദമാസ്കസിലെ കഫേയിലുണ്ടായ സ്ഫോടനം: സിറിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

text_fields
bookmark_border
ദമാസ്കസിലെ കഫേയിലുണ്ടായ സ്ഫോടനം: സിറിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ
cancel

റിയാദ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഹിജാസ് മേഖലയിലുള്ള കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ സൗദി വിദേശകാര്യ മന്ത്രാലയം അക്രമത്തിനും തീവ്രവാദത്തിനും ഭീകരതക്കുമെതിരെ സഹോദര രാജ്യമായ സിറിയയോടുള്ള പൂർണ ഐക്യദാർഢ്യം ആവർത്തിച്ചു വ്യക്തമാക്കി.

വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൗദി വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാട് അറിയിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സിറിയൻ സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

വ്യാഴാഴ്ചയുണ്ടായ ഈ ഭീകരാക്രമണത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള, മെറ്റൽ ചില്ലുകൾ ഘടിപ്പിച്ച വീര്യമേറിയ നാടൻ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സിറിയൻ അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് സംഭവസ്ഥലത്ത് കനത്ത നാശനഷ്​ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritydamascus blastSaudi Arabia
News Summary - Blast at Damascus Cafe: Saudi Arabia Expresses Solidarity with Syria
Next Story