Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബിജു പി....

ബിജു പി. നീലീശ്വരത്തിെൻറ ‘മണൽത്തട്ട്’ പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
ബിജു പി. നീലീശ്വരത്തിെൻറ ‘മണൽത്തട്ട്’ പുസ്തകം പ്രകാശനം ചെയ്തു
cancel
camera_alt

‘മണൽത്തട്ട്’ പുസ്തക പ്രകാശനം നാടക പ്രവർത്തകൻ പ്രമോദ് കോഴിക്കോടിന് നൽകി എഴുത്തുകാരി സബീന എം. സാലി നിർവഹിക്കുന്നു

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ബിജു പി. നീലീശ്വരം എഴുതിയ ‘മണൽത്തട്ട്; ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ’ എന്ന പുസ്തകം ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളീ സമാജം സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരി സബീന എം. സാലി പ്രകാശനം നിർവഹിച്ചു. നാടകപ്രവർത്തകൻ പ്രമോദ് കോഴിക്കോട് പുസ്തകം ഏറ്റുവാങ്ങി. പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സൗദി ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്‌മദ്‌ അൽ മുല്ല ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു ചടങ്ങിൽ പുസ്തകപരിചയം നടത്തി. കോഴിക്കോട്ടെ ഡെസ്റ്റിനി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സമാജം ദേശീയ പ്രസിഡൻറ് മാലിക് മഖ്ബൂൽ, ജോളി ലോനപ്പൻ, പ്രദീപ്‌ കൊട്ടിയം, ഇ.കെ. സലിം, അഡ്വ. ആർ. ഷഹിന എന്നിവർ സംസാരിച്ചു. മുഖ്യാതിഥി അഹ്‌മദ്‌ അൽ മുല്ലക്കുള്ള ആദരവ് സമാജം രക്ഷാധികാരി മുരളീധരൻ നായരും, ഗ്രന്ഥകാരൻ ബിജു പി. നീലീശ്വരത്തിനുള്ള സ്നേഹാദരവ് രക്ഷാധികാരി ആസിഫ് താനൂരും നിർവാഹകസമിതിയംഗം ഉണ്ണികൃഷ്ണനും ചേർന്ന് സമ്മാനിച്ചു. തുടർന്ന് ഗ്രന്ഥകാരൻ മറുപടി പ്രസംഗം നടത്തി.

റീം അഹ്‌മദ്‌ മുല്ല, മുരളി ഊട്ടുകുളം, ഷാജി മതിലകം, ആൽബിൻ ജോസഫ്, രഞ്ജിത്ത് വടകര, സുനിൽ മുഹമ്മദ്, സോഫിയ ഷാജഹാൻ, മാത്തുക്കുട്ടി പള്ളിപ്പാട്, സെയ്യിദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രൻ, ഷിബു ഉണ്ണൂണ്ണി, നവാസ് ബഷീർ, ലിബി ജെയിംസ്, ബിജു പൂതക്കുളം, ജയൻ തച്ചമ്പാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ. അമിത ബഷീർ അവതാരകയായി.ബിനു കുഞ്ഞിന്റെ അവതരണത്തിൽ നടന്ന കലാസന്ധ്യയിൽ കല്യാണി ബിനു, ബിനു കുഞ്ഞ്, നിഖിൽ മുരളീധരൻ, ഡോ. നവ്യ വിനോദ്, ജസീർ കണ്ണൂർ, സിദ്ദിഖ് കായംകുളം എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിസ്മയ സജീഷ് അവതരിപ്പിച്ച സമാജം അവതരണഗാനത്തിെൻറ നൃത്താവിഷ്കാരവും അരങ്ങേറി.സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസ്‍മാൻ കുളങ്ങരതൊടി, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഹുസ്ന ആസിഫ്, സരള ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Biju P. Neeleswaram's book 'Manalthattu' has been released
Next Story