മരിക്കും മുമ്പ്
text_fieldsമരിച്ചെന്നറിഞ്ഞാൽ ഓടിയെത്തണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കണം
മരിച്ചെന്നറിഞ്ഞാൽ കണ്ണീർ തൂകണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തമ്മിൽ തമ്മിലൊന്ന് സംസാരിക്കണം
മരിച്ചെന്നറിഞ്ഞാൽ നല്ലത് പറയണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ മനസ്സലിവോടെ പെരുമാറാൻ പഠിക്കണം
മരിച്ചാലും മറക്കാതിരിക്കാൻ മടി കൂടാതെ നൽകണം
സ്നേഹവും സൗഹൃദവും അയൽപക്ക ബന്ധങ്ങൾ സൗഹൃദബന്ധങ്ങൾ
കുടുംബ ബന്ധങ്ങൾ പുഞ്ചിരിയാലും സ്നേഹത്താലും നിലനിർത്തിയാൽ
മരിച്ചാലും മരിക്കാതെ ജീവിക്കാം മനുഷ്യനീ ഭൂമിയിലുള്ള കാലത്തോളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

