Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ള്ളി​യാ​ഴ്ച കൂ​ടി​യ...

വെ​ള്ളി​യാ​ഴ്ച കൂ​ടി​യ താ​പ​നി​ല മ​ക്ക​യി​ൽ

text_fields
bookmark_border
വെ​ള്ളി​യാ​ഴ്ച കൂ​ടി​യ താ​പ​നി​ല മ​ക്ക​യി​ൽ
cancel

യാം​ബു: വെ​ള്ളി​യാ​ഴ്ച സൗ​ദി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല മ​ക്ക​യി​ലാ​ണെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​യ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് മ​ക്ക ഗ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​റൂ​റ​യി​ൽ 40 ഡി​ഗ്രി​യും മ​ദീ​ന, വാ​ദി അ​ൽ ദി​വാ​സി​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 39 ഡി​ഗ്രി​യും ത​ബൂ​ക്ക്, അ​ൽ ഉ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും കേ​ന്ദ്രം അ​റി​യി​ച്ചു. അ​ൽ ബ​ഹ, അ​റാ​ർ, അ​ബ്ഹ ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല 15 ഡി​ഗ്രി സെ​ൽ​ഷ്യ​സും തു​റൈ​ഫി​ൽ 16 ഡി​ഗ്രി സെ​ൽ​ഷ്യ​സും സ​കാ​ക്ക​യി​ൽ 17 ഡി​ഗ്രി​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹാ​ഇ​ൽ, ത്വാ​ഇ​ഫ്, റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 ഡി​ഗ്രി​യും അ​ൽ ഖു​റാ​യ​തി​ൽ 19 ഡി​ഗ്രി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ലും റി​യാ​ദ് മേ​ഖ​ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കേ​ന്ദ്രം പ്ര​സ്താ​വി​ച്ചു. അ​ൽ ക​സീം, ഹാ​ഇ​ൽ, അ​ൽ ജൗ​ഫ്, മ​ദീ​ന, വ​ട​ക്ക​ൻ അ​തി​ർ​ത്തി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റും അ​തു​മൂ​ലം ദൂ​ര ദൃ​ഷ്ടി കു​റ​യു​ന്ന അ​വ​സ്ഥ വ​രു​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ന​ജ്‌​റാ​ൻ, ജീ​സാ​ൻ, അ​സീ​ർ, അ​ൽ ബ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പൊ​ടി​ക്കാ​റ്റി​നൊ​പ്പം മി​ന്ന​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkahhot weather
News Summary - Another hot weather in Makkah on Friday
Next Story