Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക മസ്ജിദുൽ ഹറാമിലെ...

മക്ക മസ്ജിദുൽ ഹറാമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
Abdul Rahman Al-Sudais
cancel
camera_alt

ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പദ്ധതി പ്രഖ്യാപനം നടത്തുന്നു​

ജിദ്ദ: മക്ക മസ്​ജിദുൽ ഹറാം കാര്യാലയത്തിനു കീഴിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ഇൻഫർമേഷൻ മന്ത്രി ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽഖസബിയുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ആണ്​ പദ്ധതി പ്രഖ്യാപിച്ചത്​. പ്രവർത്തനങ്ങളെ പത്ത്​ വിഭാഗമായി തിരിച്ചാണ്​ പദ്ധതി ആവിഷ്​ക്കരിച്ചിരിക്കുന്നത്​. ഇരുഹറമിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിൽ യാതൊരു അലംഭാവവും കാണിക്കില്ലെന്ന്​ ഇരുഹറം കാര്യാലയ മേധാവി ഊന്നിപ്പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്​മിനിസ്​ട്രേഷൻ, മേൽനോട്ടം, മാനവവിഭവശേഷി, പഠനം, മാർഗനിർദേശം, സേവനം, ഓപറേഷൻ, എൻജിനീയറിങ്​, മീഡിയ, ആശയവിനിമയം, ഡിജിറ്റൽ, ട്രാൻസ്​ലേഷൻ, വികസനം, സാമൂഹിക പ്രവർത്തനം, മുൻകരുതൽ, ഏകോപനം, സൂപ്പർവൈസറി, സ്​ത്രീകൾ എന്നിങ്ങനെ തിരിച്ചാണ്​ റമദാൻ പ്രവർത്തന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്​. ഹറമിലെ ഒന്നാംനില, കിങ്​ ഫഹദ്​ വികസന ഭാഗം ഒന്നാംനില, കിങ്​ ഫഹദ്​ ഹറം വികസന ഭാഗം മേൽതട്ട്​, അടിഭാഗം, മൂന്നാം സൗദി വികസന ഘട്ടത്തിലെ മുറ്റങ്ങൾ, കിഴക്കേ മുറ്റം എന്നിവിടങ്ങളിൽ നമസ്​കാരത്തിന്​ സൗകര്യമൊരുക്കും. നമസ്​കാരത്തിനു നിശ്ചയിച്ച സ്​ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന്​ സ്​റ്റിക്കർ പതിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കും. ഒരോ നമസ്​കാരത്തിനും മുമ്പും ശേഷവും അണുമുക്തമാക്കും. നമസ്​കരിക്കാനെത്തുന്നവരുടെ പ്രവേശനം നിശ്ചിത കവാടങ്ങളി​ലൂടെ മാത്രമായിരിക്കും. അനുമതി പത്രങ്ങൾ പരിശോധിക്കും. ഹറമിലേക്ക്​ വരുന്നവർ​ ഇഅ്തർമനാ ആപ് കവാടങ്ങളിൽ കാണിച്ചിരിക്കണം. മത്വാഫ്​ ഉംറ തീർഥാടകർക്ക്​​ മാത്രമായി നിശ്ചയിക്കും. അനുമതി പത്രത്തിൽ കാണിച്ച സമയം തീർഥാടകർ പാലിച്ചിട്ടുണ്ടോ, മാസ്​ക്​ ധരിച്ചിട്ടുണ്ടോ, സാമൂഹിക അകലം പാലിക്കുന്നു​ണ്ടോയെന്നെല്ലാം​​ ഉറപ്പുവരുത്തും.

റമദാനിൽ ഹറമിൽ സേവനത്തിനായി കാര്യാലയത്തിനു കീഴിലെ പരിശീലനം നേടിയ പുരുഷന്മാരും സ്ത്രീകളുമായി 4,422 ​ജീവനക്കാരുണ്ടാകും. വിത്യസ്ത ഷിഫ്​റ്റുകളിലായിരിക്കും ഇവരുടെ ജോലി. തറാവീഹ്​, ഖിയാമുലൈൽ നമസ്​കാര സമയങ്ങളിൽ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കും. ത്വവാഫിന്​ 14 പാതകൾ നിശ്ചയിക്കും. കഅ്​ബയോട്​ ഏറ്റവുമടുത്ത മൂന്ന്​ പാതകൾ പ്രായം കൂടിയവർക്കും ഭിന്നശേഷിക്കാർക്കുമായിരിക്കും. അണുമുക്​തമാക്കുന്നതിനും ശുചീകരണ ജോലികൾക്കും ഏകദേശം 5,000 തൊഴിലാളികൾ ഉണ്ടാകും. നമസ്​കാര അണികൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ സ്​റ്റിക്കറുകൾ പതിക്കും. ഒരോ നമസ്​കാര ശേഷവും വിരിപ്പുകൾ എടുത്തുമാറ്റും. നമസ്​കാരത്തിനു മുമ്പും ശേഷവും സ്​ഥലം അണുമുക്​തമാക്കും. സാധാരണ കഴുകലിനു പുറമെ ദിവസവും പള്ളിക്കകം പത്ത്​ തവണ വരെ കഴുകും. ജീവനക്കാരെയും​ തൊഴിലാളികളെയും പ്രത്യേകിച്ച്​ തീർഥാടകരുമായി ഇടപഴകുന്നവരെ ഇടക്കിടെ പരിശോധനക്ക്​ വി​ധേയമാക്കും. പ്രമുഖരായ പണ്ഡിതന്മാരെ ഉൾപ്പെ​ടുത്തി അഞ്ച്​ ഭാഷകളിൽ150 പഠന കാസ്സുകൾ ഹറം പ്ലാറ്റ്​ഫോം വഴി സംഘടിപ്പിക്കും.

നാല്​ വൈജ്ഞാനിക മത്സരം നടത്തും. ഹറം കെട്ടിട എക്സിബിഷൻ, കിസ്​വ ഫാക്​ടറി, ഹറം ലൈബറി എന്നിവിടങ്ങളിലേക്ക്​ ആരോഗ്യ മുൻകരുതൽ പാലിച്ച്​ ആളുകളെ സ്വീകരിക്കും. ഇഫ്​താർ സുപ്രകളും ഇഅ്​തികാഫും ഇത്തവണ ഉണ്ടാകില്ല. ഇഫ്​താർ വിഭവങ്ങൾ ഗവർണറേറ്റിനു കീഴിലെ പ്രത്യേക കമ്മിറ്റിയുമായി സഹകരിച്ച്​ വിതരണം ചെയ്യും. ഹറമിനകത്തേക്ക്​ ഈത്തപഴം മാത്രം കൊണ്ടുവരാനേ അനുവദിക്കൂ. ഇഫ്​താർ സമയത്ത്​ പാലിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച്​ ആളുകളെ ബോധവത്​കരിക്കും. ദിവസവും രണ്ട്​ ലക്ഷം സംസം ബോട്ടിൽ വിതരണം ചെയ്യും.

തെക്കൻ അതിർത്തികളിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികൾക്ക്​ സംസം എത്തിക്കും. ഭിന്നശേഷിക്കാർക്ക്​ നമസ്​കരികാൻ പ്രത്യേക സ്​ഥലമൊരുക്കും. സംശയങ്ങൾ ദൂരീകരിക്കുന്നതിനും വിവിധ ഭാഷകളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനും പണ്ഡിതന്മാരും വിവർത്തകരുമുണ്ടായിരിക്കും. രണ്ട്​ ഡോക്യുമെൻററി ഫിലിമുകൾ പുറത്തിറക്കും. ടെലിവിഷൻ പ്രക്ഷേപണ പരിപാടികൾ ഒരുക്കും, ഇൻഫർമേഷൻ മന്ത്രാലയവുമായി സഹകരിച്ച്​ ഹറമിലെ ​സേവന പ്രവർത്തനങ്ങൾ ലോകത്തിനു മുമ്പാകെ കാണിക്കും എന്നിവ ഹറം കാര്യാലയം പുറത്തിറക്കിയ പദ്ധതിയിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahramadanRamadan action plans
News Summary - Announced Ramadan action plans at Makkah Masjid al Haram
Next Story