Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒന്നര നൂറ്റാണ്ടിെൻറ...

ഒന്നര നൂറ്റാണ്ടിെൻറ ചരിത്രപെരുമ; ഹാഇലിൽ ഓർമച്ചെപ്പ് പോലൊരുപ്രാചീന ഗ്രാമം, അൽ ഉലയ

text_fields
bookmark_border
ഒന്നര നൂറ്റാണ്ടിെൻറ ചരിത്രപെരുമ; ഹാഇലിൽ ഓർമച്ചെപ്പ് പോലൊരുപ്രാചീന ഗ്രാമം, അൽ ഉലയ
cancel

റിയാദ്: സമയം പിറകോട്ട് സഞ്ചരിക്കുന്ന അപൂർവമായൊരു കാലയാത്രയുടെ അനുഭവം സമ്മാനിക്കുകയാണ് ഹാഇൽ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 'അൽ ഉലയ' എന്ന പുരാതന ഗ്രാമം. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥകളും പേറി, നഗരത്തിന്റെ സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിൽ ഒരു പൈതൃക രത്നമായി തിളങ്ങിനിൽക്കുകയാണ് ഈ ചരിത്ര പ്രദേശം. ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ കാറ്റിൽ പോലും തൊട്ടറിയാൻ കഴിയുന്ന ഈ പൈതൃക ഗ്രാമത്തിലൂടെ നടക്കുമ്പോൾ വേറിട്ടൊരു അനുഭവമാണ് സഞ്ചാരികളെ പൊതിയുന്നത്.




പഴയകാല നജ്ദ് മേഖലയുടെ തനത് വാസ്തുവിദ്യാ മനോഹരിത വിളിച്ചോതുന്ന കളിമൺ വീടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. പരസ്പരം തോളുരുമ്മി നിൽക്കുന്ന വീടുകളും, സന്ദർശകരെ സ്വാഗതം ചെയ്യുന്ന മനോഹരമായ പ്ലാസ്റ്റർ കൊത്തുപണികളും പരമ്പരാഗത അലങ്കാരങ്ങളും നിറഞ്ഞ 'മജ്‌ലിസുകളും' ഏതു സഞ്ചാരിയുടെയും മനംകവരും. അൽ ഉലയയിലെ ഇടുങ്ങിയ ഇടവഴികളിലൂടെ നടക്കുമ്പോൾ, വണ്ടിച്ചക്രങ്ങൾ തീർത്ത പൊടിപടലങ്ങൾക്കും മൺചുവരുകളുടെ തണുപ്പിനുമിടയിൽ പഴയകാല ഹാഇൽ ജനതയുടെ സാമൂഹിക ജീവിതത്തിെൻറ ഇരമ്പലുകൾ അനുഭവപ്പെടും.

ഹാഇൽ നഗരത്തിന്റെ പ്രാദേശിക തനിമ വെളിവാക്കുന്ന ഈ വാസ്തുവിദ്യാ അത്ഭുതം കേവലം ഒരു ചരിത്രശേഷിപ്പ് മാത്രമല്ല. പൈതൃക സംരക്ഷണത്തിലും പുനരുദ്ധാരണത്തിലും അധികാരികൾ കാണിക്കുന്ന സവിശേഷ ശ്രദ്ധ ഈ ചരിത്രഭൂമിയുടെ സാംസ്കാരികവും വിനോദസഞ്ചാരപരവുമായ മൂല്യം ഇരട്ടിയാക്കുന്നു. ഭൂതകാലത്തിന്റെ ഓർമച്ചെപ്പും വർത്തമാനകാലത്തിന്റെ വിനോദസഞ്ചാര സാധ്യതകളും ഒത്തുചേരുമ്പോൾ, സഞ്ചാരികൾക്ക് അൽ ഉലയ സമ്മാനിക്കുന്നത് അപൂർവ്വമായ ഒരു പൈതൃകാനുഭവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - The ancient village of 'Al Ulayah', located in the heart of Hail city
Next Story