Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​സ്മ​യി​പ്പി​ച്ച...

വി​സ്മ​യി​പ്പി​ച്ച ഒ​രു മ​നു​ഷ്യ​സ്നേ​ഹി

text_fields
bookmark_border
വി​സ്മ​യി​പ്പി​ച്ച ഒ​രു മ​നു​ഷ്യ​സ്നേ​ഹി
cancel

വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യാ​ണ് മി​സ്ഹ​ബ് (യ​ഥാ​ർ​ഥ പേ​ര​ല്ല) പ്ര​വാ​സി​യാ​യ​ത്. പ​ല ജോ​ലി​ക​ൾ ചെ​യ്തു, ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തി. പ​ക്ഷേ, ഒ​ന്നും പ​ച്ച​പി​ടി​ച്ചി​ല്ല. വി​ജ​യ​ത്തി​െൻറ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ടാ​തെ, ബാ​ച്ചി​ല​ർ റൂ​മി​െൻറ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ നി​രാ​ശ​യു​ടെ​യും സ​ങ്ക​ട​ത്തി​െൻറ​യും വ​ർ​ഷ​ങ്ങ​ൾ നി​ശ്ശ​ബ്​​ദ​മാ​യി ക​ട​ന്നു​പോ​യി.

ഒ​ടു​വി​ൽ ഉ​ള്ളി​ലെ വേ​ദ​ന ഒ​രു കൊ​ടു​ങ്കാ​റ്റാ​യി മാ​റി. ഏ​തോ നി​മി​ഷ​ത്തി​ൽ മ​ന​സ്സി​െൻറ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ടു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​െൻറ ‘ഉ​ന്മാ​ദ​ത്തിെൻറ ദി​ന​ങ്ങ​ളെ’ അ​നു​സ്മ​രി​പ്പി​ക്കും വി​ധം കൈ​യി​ലൊ​രു ക​ത്തി​യു​മാ​യി മി​സ്ഹ​ബ് ഫ്ലാ​റ്റി​ലൂ​ടെ പ​രി​ഭ്രാ​ന്ത​നാ​യി ന​ട​ന്നു. ഇ​ട​ക്ക് കൂ​ടെ​യു​ള്ള​വ​രി​ലേ​ക്ക് അ​ക്ര​മോ​ത്സു​ക​നാ​യി പാ​ഞ്ഞ​ടു​ത്തു. ഫ്ലാ​റ്റി​ലാ​കെ ഭീ​തി പ​ട​ർ​ന്നു. പ​ല​രും അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ളാ​യ ഞ​ങ്ങ​ളും അ​വി​ടെ​യെ​ത്തി.

മി​സ്ഹ​ബി​െൻറ അ​വ​സ്ഥ വ​ള​രെ പ​രി​താ​പ​ക​ര​മാ​യി​രു​ന്നു. പ​ല ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​വ​നെ​പ്പോ​ലെ അ​വ​ൻ ക്ഷീ​ണി​ച്ചി​രി​ക്കു​ന്നു. ആ​ശ്വ​സി​പ്പി​ക്കാ​നാ​യി ഞ​ങ്ങ​ൾ പ​ല​തും പ​റ​ഞ്ഞു നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും അ​വ​െൻറ കാ​തു​ക​ളി​ൽ പ​തി​ഞ്ഞി​ല്ല. കൈ​യി​ലു​ള്ള ക​ത്തി എ​ങ്ങ​നെ​യെ​ങ്കി​ലും വാ​ങ്ങി അ​വ​നെ ര​ക്ഷി​ക്ക​ണം, പ​ക്ഷേ അ​ടു​ത്തേ​ക്ക് ചെ​ല്ലാ​ൻ എ​ല്ലാ​വ​ർ​ക്കും പേ​ടി.

ആ ​പ​രി​ഭ്രാ​ന്തി​ക്കി​ട​യി​ലാ​ണ് ജു​ബൈ​ലി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാ​ഹി​ബി​നെ വി​ളി​ക്കാ​ൻ തോ​ന്നി​യ​ത്. വി​ളി​ക്കേ​ണ്ട താ​മ​സം, മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ അ​ദ്ദേ​ഹം അ​വി​ടെ പാ​ഞ്ഞെ​ത്തി. സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം സൗ​മ്യ​ത​യോ​ടെ മി​സ്ഹ​ബി​െൻറ അ​ടു​ത്തേ​ക്കു ചെ​ന്നു. അ​വ​െൻറ മു​ഖ​ത്ത് നോ​ക്കി ആ​ർ​ദ്ര​ത​യോ​ടെ ‘മോ​നേ...’ എ​ന്നൊ​ന്ന് വി​ളി​ച്ച​തും അ​വ​ൻ ക​ത്തി താ​ഴെ​യി​ട്ടു.

ഒ​രു പി​താ​വി​െൻറ നി​റ​ഞ്ഞ സ്നേ​ഹ​മു​ണ്ടാ​യി​രു​ന്നു ആ ​ശ​ബ്​​ദ​ത്തി​ന്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ ​മ​നു​ഷ്യ​നി​ൽ ഒ​രു നി​മി​ഷം മി​സ്ഹ​ബ് സ്നേ​ഹ​നി​ധി​യാ​യ സ്വ​ന്തം ബാ​പ്പ​യെ ക​ണ്ടു കാ​ണ​ണം. ക​ണ്ണു​ക​ളി​ലെ ക്രൗ​ര്യം ക​ണ്ണു​നീ​രി​ൽ കു​തി​ർ​ന്ന് മാ​ഞ്ഞു​പോ​യി. ‘ബാ​പ്പാ...’ അ​വ​ൻ തി​രി​ച്ചു​വി​ളി​ച്ചു. ആ ​വി​ളി​യി​ൽ ഒ​രു മ​ക​െൻറ കീ​ഴ​ട​ങ്ങ​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് സാ​ഹി​ബ് പ​റ​യു​ന്ന​ത് അ​വ​ൻ അ​നു​സ​രി​ക്കാ​ൻ തു​ട​ങ്ങി. ആ ​മാ​സ്മ​രി​ക​ത ക​ണ്ട് ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​ത്ഭു​ത​പ്പെ​ട്ടു.

മു​ൻ​ക​രു​ത​ലെ​ന്നോ​ണം പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ മി​സ്ഹ​ബി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ശോ​ധ​ന​ക്കു ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞു: ‘ശാ​രീ​രി​കാ​വ​സ്ഥ​യും മാ​ന​സി​ക​നി​ല​യും മോ​ശ​മാ​ണ്. കൂ​ടെ നി​ൽ​ക്കാ​ൻ ഒ​രാ​ളു​ണ്ടെ​ങ്കി​ൽ അ​ഡ്മി​റ്റ് ചെ​യ്യാം.’ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ സാ​ഹി​ബ് പ​റ​ഞ്ഞു: ‘ഈ ​അ​വ​സ്ഥ​യി​ൽ ഞാ​ൻ ത​ന്നെ കൂ​ടെ നി​ൽ​ക്കാം, അ​താ​വും ന​ല്ല​ത്.’ അ​ദ്ദേ​ഹം ഒ​രു ദി​വ​സ​ത്തേ​ക്ക് കൂ​ട്ടി​രി​ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യ​ത്.

എ​ന്നാ​ൽ നാ​ല് പ​ക​ലും നാ​ല് രാ​ത്രി​യും അ​ദ്ദേ​ഹം ആ ​ക​ട്ടി​ലി​ന​രി​കി​ൽ നി​ഴ​ലാ​യി​നി​ന്നു. അ​വ​ൻ ഉ​റ​ങ്ങു​മ്പോ​ൾ ക​സേ​ര​യി​ൽ ചാ​രി​യി​രു​ന്ന് അ​ദ്ദേ​ഹ​വും മ​യ​ങ്ങി. അ​വ​ൻ ഉ​ണ​രു​മ്പോ​ൾ ‘ഭ​യ​പ്പെ​ട​ണ്ട മോ​നേ, ഞാ​ൻ ഇ​വി​ടെ ത​ന്നെ​യു​ണ്ട്’ എ​ന്ന് ആ​ശ്വ​സി​പ്പി​ച്ചു. സാ​മൂ​ഹി​ക സേ​വ​നം ആ​ർ​ത്ത​ല​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ള​ല്ല. മൈ​ക്കി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്ന വാ​ർ​ത്ത​ക​ളു​മ​ല്ല. മ​റി​ച്ച് ആ​ശു​പ​ത്രി കി​ട​ക്ക​​ക്ക​രി​കി​ൽ വി​യ​ർ​പ്പും ഉ​റ​ക്ക​മി​ല്ലാ​യ്മ​യും പ​ങ്കു​വെ​ക്കു​ന്ന നി​ശ്ശ​ബ്​​ദ​മാ​യ കാ​വ​ലി​ൽ ന​മു​ക്ക​ത് ദ​ർ​ശി​ക്കാം. സാ​ഹി​ബ്‌ അ​താ​ണ് ചെ​യ്ത​ത്. ഒ​രു ത​ക​ർ​ന്ന മ​നു​ഷ്യ മ​ന​സ്സി​നെ ക​രു​ത​ലോ​ടെ അ​ദ്ദേ​ഹം ചേ​ർ​ത്തു​പി​ടി​ച്ചു.

ആ ​വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ, സ്നേ​ഹ ശു​ശ്രൂ​ഷ​യു​മാ​യി ഒ​രു പി​താ​വി​െൻറ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹം നി​ന്നു. നി​സ്വാ​ർ​ത്ഥ​നാ​യ ഒ​രു യ​ഥാ​ർ​ഥ മ​നു​ഷ്യ സ്നേ​ഹി​യെ​യാ​ണ് ആ ​ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ക​ണ്ട​ത്. നാ​ലാം ദി​വ​സം ഉ​ച്ച​തി​രി​ഞ്ഞ് മി​സ്ഹ​ബ് അ​ല്പം ശാ​ന്ത​നാ​യി ഉ​റ​ങ്ങു​മ്പോ​ഴാ​ണ് സാ​ഹി​ബ് എ​ന്നെ വി​ളി​ച്ച​ത്: ‘സ​ലാം, ഒ​ന്ന് ഇ​വി​ടെ വ​രെ വ​രു​മോ? ഞാനൊ​ന്ന് മു​റി​യി​ൽ പോ​യി കു​ളി​ച്ചു വ​രാം. പോ​യി​ട്ടൊ​രു കാ​ര്യ​വു​മു​ണ്ട്.’ നാ​ല് ദി​വ​സ​ത്തെ ഉ​റ​ക്ക​മി​ല്ലാ​യ്മ ആ ​വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. അ​ധി​കം താ​മ​സി​യാ​തെ ഞാ​ൻ അ​വി​ടെ​യെ​ത്തി. യാ​ത്ര പ​റ​ഞ്ഞ് സാ​ഹി​ബ്‌ പ​തു​ക്കെ പു​റ​ത്തേ​ക്ക് ന​ട​ന്നു.

പ​ക്ഷേ, ആ ​ശാ​ന്ത​ത അ​ധി​കം നീ​ണ്ടി​ല്ല. സാ​ഹി​ബ് പോ​യി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മി​സ്ഹ​ബ് ഉ​ണ​ർ​ന്നു. വീ​ണ്ടും ക​ണ്ണു​ക​ളി​ൽ അ​സ്വ​സ്ഥ​ത! പെ​ട്ടെ​ന്ന് അ​വ​ൻ കി​ട​ക്ക​യി​ൽ നി​ന്നെ​ഴു​ന്നേ​റ്റ് പു​റ​ത്തേ​ക്ക് ഓ​ടി. ഞാ​നും ന​ഴ്സു​മാ​രും സെ​ക്യൂ​രി​റ്റി​യും പു​റ​കെ. പ​രി​ഭ്രാ​ന്തി​യോ​ടെ ഞാ​ൻ സാ​ഹി​ബി​നെ വി​ളി​ച്ചു. ഭാ​ഗ്യ​ത്തി​ന് അ​ദ്ദേ​ഹം ആ​ശു​പ​ത്രി പ​രി​സ​രം വി​ട്ടു​പോ​യി​രു​ന്നി​ല്ല. പെ​ട്ടെ​ന്ന് ത​ന്നെ തി​രി​ച്ചെ​ത്തി​യ സാ​ഹി​ബി​നെ ക​ണ്ട നി​മി​ഷം മി​സ്ഹ​ബ് വീ​ണ്ടും ശാ​ന്ത​നാ​യി ബെ​ഡി​ലേ​ക്ക് മ​ട​ങ്ങി. വീ​ണ്ടും അ​വ​സ്ഥ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​പ്പോ​ൾ ഞാ​ൻ സാ​ഹി​ബി​നോ​ട് പ​റ​ഞ്ഞു: ‘താ​ങ്ക​ൾ പോ​യി വ​രൂ, ഇ​നി ഞാ​ൻ നോ​ക്കി​ക്കൊ​ള്ളാം.’ എ​ന്നാ​ൽ മൃ​ദു​വാ​യി ചി​രി​ച്ചു കൊ​ണ്ട് അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചു: ‘വേ​ണ്ട സ​ലാം... ഞാ​ൻ ഇ​വി​ടെ​യു​ണ്ടാ​ക​ണം. പൊ​യ്ക്കോ​ളൂ.’

പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് അ​സു​ഖം ഭേ​ദ​മാ​യി മി​സ്ഹ​ബ് ആ​ശു​പ​ത്രി വി​ട്ട​ത്. സ്വ​ന്തം ജീ​വി​ത​ചു​റ്റു​പാ​ടു​ക​ൾ മ​റ​ന്ന്, ഒ​രു അ​പ​രി​ചി​ത​ന് താ​ങ്ങാ​യി നി​ന്ന ആ ​മ​നു​ഷ്യ​സ്നേ​ഹി മ​റ്റാ​രു​മ​ല്ല; ജു​ബൈ​ലി​ലെ കെ.​എം.​സി.​സി നേ​താ​വ് ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ ആ​ണ്. പ്ര​വാ​സ​ത്തി​െൻറ ക​ന​ൽ​വ​ഴി​ക​ളി​ലും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​െൻറ ത​ണ​ൽ വി​രി​ക്കു​ന്ന ഇ​ത്ത​രം പു​ണ്യ​ജ​ന്മ​ങ്ങ​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. നി​ശ്ശ​ബ്​​ദ​മാ​യി സേ​വ​ന​ത്തി​െൻറ സു​ഗ​ന്ധം പ​ര​ത്തു​ന്ന ആ ​വ​ലി​യ മ​ന​സ്സു​ക​ൾ​ക്ക്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storysaudiigulf
News Summary - An amazing human being
Next Story