Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലികുട്ടി മുസ്‌ലിയാരുടെ വിയോഗം നികത്താനാവാത്ത നഷ്‌ടം: ജിദ്ദ കെ.എം.സി.സി

text_fields
bookmark_border
ആലികുട്ടി മുസ്‌ലിയാരുടെ വിയോഗം നികത്താനാവാത്ത നഷ്‌ടം: ജിദ്ദ കെ.എം.സി.സി
cancel
camera_alt

പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ

ജിദ്ദ: സമസ്‌തയുടെ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പലുമായ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കേരളീയ മുസ്ലിം സമാജത്തെ അന്തർദേശീയ ഇസ്‌ലാമിക സമൂഹവുമായി ബന്ധിപ്പിച്ച കണ്ണിയാണ് അദ്ദേഹത്തിെൻറ വിയോഗത്തോടെ അറ്റുപോയതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്രയും ജനറൽ സെക്രട്ടറി വി.പി മുസ്‌തഫയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മക്കയിലും ജിദ്ദയിലും ലോകത്തിെൻറ പല ഭാഗങ്ങളിലും നടന്ന അന്തർദേശീയ ഇസ്‌ലാമിക ഉച്ചകോടികളിലും സമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ആലികുട്ടി മുസ്‌ലിയാർ ആഗോള മുസ്ലിം സമൂഹത്തിെൻറ പ്രശ്നങ്ങൾ അടുത്തറിഞ്ഞ വ്യക്തിത്വമാണ്.

ഇന്ത്യൻ മുസ്ലിങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന അദ്ധേഹം ഉമ്മത്തിെൻറ ഐക്യത്തിെൻറ വാക്താവായി നിലകൊളളുകയും മുസ്ലിം പേഴ്സണൽ ലോ ബോർഡ് അടക്കമുള്ള വേദികളിൽ അതിന് വേണ്ടി നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ പോലുള്ള ബഹുസ്വര സമൂഹത്തിൽ ഇസ്‌ലാമിക ആദർശം കൈമോശം വരാതെ തന്നെ മറ്റു സമുദായങ്ങളുമായി സഹവർത്തിത്വത്തിലും സാഹോദര്യത്തിലും ജീവിക്കാനും അതോടൊപ്പം മറ്റു സമൂഹങ്ങളിൽ ശത്രുതയ ഉണ്ടാക്കാതെ തന്നെ പ്രബോധന പ്രവർത്തനങ്ങൾ നടത്താനുമുള്ള മഹനീയ മാതൃകകൾ സൃഷ്ടിച്ചാണ് ഈ മഹാ പണ്ഡിതൻ വിട വാങ്ങിയതെന്നും കെ.എം.സി.സിയുമായി അടുത്ത ബന്ധം പുലർത്തുകയും പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികളോട് അദ്ധേഹം ഇടപെടാറുണ്ടായിരുന്നതായും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Alikutty Musliyar's passing is an irreparable loss: Jeddah KMCC"
Next Story