അലിഫ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു
text_fieldsറിയാദ്: അലിഫ് സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന അലിഫ് പ്രീമിയർ ലീഗിെൻറ (എ.പി.എൽ) ലോഗോ പ്രകാശന കർമം അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് നിർവഹിച്ചു. ജൂനിയർ, സീനിയർ കാറ്റഗറികളിലായി 100 താരങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ടീമുകളാണ് അലിഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്നത്. ടീം മാനേജേഴ്സിെൻറ നേതൃത്വത്തിൽ കാമ്പസിനകത്ത് നടന്ന താരലേലം അന്താരാഷ്ട്ര മത്സരങ്ങളുടെ താരലേല നടപടിക്രമങ്ങൾക്ക് സമാനമായിരുന്നു.
സാൻഡ് സ്റ്റോം വാരിയേഴ്സ്, ക്രസൻറ് ഈഗ്ൾസ്, ഒവയ്സിസ് ലയൺസ്, ഡെസേർട്ട് ഫാൽക്കൺ എന്നിവയാണ് അലിഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന നാല് ടീമുകൾ. നിശ്ചിത തുക മുൻനിർത്തി നടത്തിയ താരലേലത്തിൽ ടീം മാനേജേഴ്സ് മികച്ച താരങ്ങളെ സ്വന്തമാക്കി. ശനിയാഴ്ച ഏഴ് മുതൽ സുവൈദി മൈതാനത്ത് അലിഫ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാകും. ലോഗോ പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ടീമുകളെയും ടീം മാനേജർമാരെയും പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

