Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഇ​ക്കോ...

സൗ​ദി ഇ​ക്കോ ടൂ​റി​സ​ത്തി​ന് മാ​റ്റ് കൂ​ട്ടി അ​ൽ വ​ഹ്ബ അഗ്നി​പ​ർ​വ​ത ഗ​ർ​ത്തം

text_fields
bookmark_border
സൗ​ദി ഇ​ക്കോ ടൂ​റി​സ​ത്തി​ന് മാ​റ്റ് കൂ​ട്ടി അ​ൽ വ​ഹ്ബ അഗ്നി​പ​ർ​വ​ത ഗ​ർ​ത്തം
cancel
camera_alt

‘അ​ൽ വ​ഹ്ബ ക്രെ​യ്റ്റ​ർ’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന അ​ഗ്നി​പ​ർ​വ​ത പ്ര​ദേ​ശം

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത ഭൂ​പ്ര​കൃ​തി​യി​ൽ സ​ഹ​സ്രാ​ബ്​​ദ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ‘അ​ൽ വ​ഹ്ബ ക്രെ​യ്റ്റ​ർ’ എ​ന്ന അ​ഗ്നി​പ​ർ​വ​ത ഗ​ർ​ത്തം രാ​ജ്യ​ത്തെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ത്വാ​ഇ​ഫി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ ‘ഹ​രാ​ത് കി​ഷ​ബ്’ എ​ന്ന മ​രു​ഭൂ​മി സ​മ​ത​ല​ത്തി​ലാ​ണ് ഈ ​പ്ര​കൃ​തി​വി​സ്മ​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

820 അ​ടി (250 മീ​റ്റ​ർ) താ​ഴ്ച​യും ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വു​മു​ള്ള ഈ ​വൃ​ത്താ​കാ​ര ഭൗ​മ​ഗ​ർ​ത്തം സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​ത്ഭു​ത​ക​ര​മാ​യ കാ​ഴ്ചാ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ആ​കാ​ശ​ത്തു​നി​ന്ന് നോ​ക്കു​മ്പോ​ൾ ഭൂ​മി​യി​ലേ​ക്ക് പ​തി​ച്ച ഒ​രു ക​പ്പ് ചാ​യ പോ​ലെ തോ​ന്നി​ക്കു​ന്ന ഇ​തി​െൻറ രൂ​പം ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ്.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും സാ​ഹ​സി​ക ടൂ​റി​സ​വും ഒ​രു​പോ​ലെ സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശം, വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ക​സി​ക്കു​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ​യും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​മാ​യി മാ​റി. സൗ​ദി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഭൂ​മി​ശാ​സ്ത്ര ലാ​ൻ​ഡ്മാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​യ അ​ൽ വ​ഹ്ബ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും പ്ര​കൃ​തി​യെ​ക്കു​റി​ച്ച് നേ​രി​ട്ട് പ​ഠി​ക്കാ​നു​ള്ള ഒ​രു തു​റ​ന്ന ‘ല​ബോ​റ​ട്ട​റി’​യാ​ണെ​ന്ന് ജി​യോ​ള​ജി​സ്​​റ്റു​ക​ൾ വി​ശേ​ഷി​പ്പി​ക്കു​ന്നു.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഭൂ​ഗ​ർ​ഭ​ജ​ല​വും ല​വ​ണ​ങ്ങ​ളും ഭൂ​മി​ക്ക​ടി​യി​ലെ ‘മാ​ഗ്മ’​യു​മാ​യി പ്ര​തി​പ്ര​വ​ർ​ത്തി​ച്ചു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ​യാ​ണ് (മാ​ർ ക്രെ​യ്റ്റ​ർ) ഈ ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തെ​ന്നാ​ണ് ഭൗ​മ​ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ഗ​മ​നം.

ഗ​ർ​ത്ത​ത്തി​െൻറ ഉ​പ​രി​ത​ല​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന സോ​ഡി​യം ഫോ​സ്ഫേ​റ്റ് ക്രി​സ്​​റ്റ​ലു​ക​ളാ​ണ് ഇ​തി​ന് മ​നോ​ഹ​ര​മാ​യ വെ​ളു​ത്ത പു​ത​പ്പി​െൻറ ചാ​രു​ത ന​ൽ​കു​ന്ന​ത്.

സൗ​ദി ക​മീ​ഷ​ൻ ഫോ​ർ ടൂ​റി​സം ആ​ൻ​ഡ് നാ​ഷ​ന​ൽ ഹെ​റി​റ്റേ​ജ് നി​ല​വി​ൽ അ​ൽ വ​ഹ്ബ ഗ​ർ​ത്ത​ത്തെ സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​ശ്ര​മ​കേ​ന്ദ്രം, പ്രാ​ർ​ഥ​നാ സ്ഥ​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ പ്ര​വേ​ശ​ന ക​വാ​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഗ​ർ​ത്ത​ത്തി​ന് ചു​റ്റും സം​ര​ക്ഷ​ണ മ​തി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​െൻറ സ​മ്പ​ന്ന​മാ​യ ഭൂ​മി​ശാ​സ്ത്ര പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന അ​ൽ വ​ഹ്ബ, സൗ​ദി​യി​ലെ മു​ൻ​നി​ര പ്ര​കൃ​തി​ദ​ത്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തി​ന​കം മാ​റി​ക്ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiEco-tourismSaudi ArabiaAl Wahba Crater
News Summary - Al Wahba volcanic crater hits Saudi eco-tourism
Next Story