Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ കാ​ർ​ഷി​ക...

സൗ​ദി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​രു​ത്താ​യി അ​ൽ ഖ​ർ​ജ്

text_fields
bookmark_border
സൗ​ദി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​രു​ത്താ​യി അ​ൽ ഖ​ർ​ജ്
cancel
camera_alt

അ​ൽ ഖ​ർ​ജി​ലെ ഈ​ത്ത​പ്പ​ഴ തോ​ട്ട​ങ്ങ​ൾ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​ധാ​ന ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മാ​യി റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ അ​ൽ ഖ​ർ​ജ് മാ​റു​ന്നു. നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ പാം​സ് ആ​ൻ​ഡ് ഡേ​റ്റ്സി​െൻറ ക​ണ​ക്കു​പ്ര​കാ​രം അ​ൽ ഖ​ർ​ജി​െൻറ വാ​ർ​ഷി​ക ഈ​ന്ത​പ്പ​ഴ ഉ​ത്പാ​ദ​നം 90,400 ട​ൺ പി​ന്നി​ട്ടു. ഇ​ത് പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് 723 മി​ല്യ​ൺ റി​യാ​ലി​െൻറ സാ​മ്പ​ത്തി​ക വി​ഹി​ത​വും വി​ള​വെ​ടു​പ്പ്-​വി​പ​ണ​ന സ​മ​യ​ങ്ങ​ളി​ൽ 6000-ല​ധി​കം താ​ൽ​ക്കാ​ലി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

‘ഖ​ലാ​സ് അ​ൽ ഖ​ർ​ജ്’ ആ​ണ് പ്ര​ധാ​ന ഇ​ന​മെ​ങ്കി​ലും സ​ഗാ​യി, ന​ബൂ​ത് സൈ​ഫ്, സ​ഫ്രി, ഷി​ഷി, ഹി​ലാ​ലി, ബ​ർ​ഹി എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു. സൗ​ദി​യി​ലെ 3.76 കോ​ടി ഈ​ന്ത​പ്പ​ന​ക​ളി​ൽ 15 ല​ക്ഷം (12 ല​ക്ഷം ഫ​ലം ത​രു​ന്ന​വ) അ​ൽ ഖ​ർ​ജി​ലാ​ണ്. 2024-ൽ ​സൗ​ദി​യു​ടെ ആ​കെ ഉ​ൽ​പാ​ദ​നം ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ച് 1.92 മി​ല്യ​ൺ ട​ണ്ണി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​ൽ 4.7ശ​ത​മാ​നം അ​ൽ-​ഖ​ർ​ജി​െൻറ വി​ഹി​ത​മാ​ണ്. റി​യാ​ദ് പ്ര​വി​ശ്യ​യു​ടെ ആ​കെ ഉ​ൽ​പാ​ദ​ന​മാ​യ 436.1 ട​ണ്ണി​െൻറ 20.7ശ​ത​മാ​നം അ​ൽ ഖ​ർ​ജി​ൽ നി​ന്നാ​യി​രു​ന്നു.

ഡേ​റ്റ് പേ​സ്​​റ്റ്, ഡേ​റ്റ് സി​റ​പ്പ്, വി​നാ​ഗി​രി, മൃ​ഗ​തീ​റ്റ എ​ന്നി​വ നി​ർ​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഫാ​ക്ട​റി​ക​ളും വാ​ക്വം പാ​ക്കേ​ജി​ങ് സൗ​ക​ര്യ​ങ്ങ​ളും അ​ൽ ഖ​ർ​ജി​ലു​ണ്ട്. വി​പ​ണ​ന​ത്തി​നാ​യി ന​ട​ന്ന ‘അ​ൽ ഖ​ർ​ജ് ഡേ​റ്റ് ആ​ൻ​ഡ് സൗ​ദി കോ​ഫി ഫെ​സ്​​റ്റി​വ​ൽ’ 20 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യും 11 മി​ല്യ​ൺ റി​യാ​ലി​െൻറ സാ​മ്പ​ത്തി​ക ച​ല​ന​വും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്തു.

ആ​ഗോ​ള ക​യ​റ്റു​മ​തി​യി​ൽ സൗ​ദി ഒ​ന്നാ​മ​ത്

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഈ​ത്ത​പ്പ​ഴം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന സൗ​ദി അ​റേ​ബ്യ, 119 ശ​ത​മാ​നം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു.

ക​യ​റ്റു​മ​തി 2024-ലെ 1.7 ​ബി​ല്യ​ൺ റി​യാ​ലി​ൽ നി​ന്ന് 2025-ൽ 15.9 ​ശ​ത​മാ​നം വ​ർ​ദ്ധി​ച്ച് 1.93 ബി​ല്യ​ൺ റി​യാ​ലി​ലെ​ത്തു​ക​യും 133-ലേ​റെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ പാം​സ് ആ​ൻ​ഡ് ഡേ​റ്റ്സി​െൻറ 'ഡേ​റ്റ് ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോം' വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ അ​ൽ ഖ​ർ​ജി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datesRiyadhsaudii
News Summary - Al Kharj boosts Saudi Arabia's
Next Story