Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലിക്കുട്ടി...

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അജ്‌വ ജിദ്ദ കമ്മിറ്റി അനുശോചിച്ചു

text_fields
bookmark_border
ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അജ്‌വ ജിദ്ദ കമ്മിറ്റി അനുശോചിച്ചു
cancel
camera_alt

പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ

ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പലും, അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ കേരളത്തിലെ ആയിരക്കണക്കിന് മതപണ്ഡിതരുടെ ഗുരുവര്യനും ആയിരുന്ന ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗം മുസ്ലിം സമുദായത്തിന് തീരാ നഷ്ടമാണെന്ന് അല്‍അൻവാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് നജീബ് ബീമാപള്ളി, സെക്രട്ടറി നൗഷാദ് ഓച്ചിറ, രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി, ഗ്ലോബല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, ഗ്ലോബല്‍ കമ്മിറ്റി സംഘടനാകാര്യ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അബ്ദുന്നാസര്‍ മഅ്ദനി നീതി നിഷേധത്തിന് ഇരയായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ആലിക്കുട്ടി മുസ്‌ലിയാരുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നുവെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Ajw Jeddah Committee expressed condolences on the demise of Alikkutty Musliyar
Next Story