ആവേശം വിതറി ‘അഹ്ലൻ ബുറൈദ’ മെഗാ സംഗീതനിശ
text_fieldsതബലിസ്റ്റ് സക്കീർ പത്തറയെ ‘അഹ്ലൻ ബുറൈദ’ സംഗീത പരിപാടിയിൽ ഉപഹാരം നൽകി ആദരിക്കുന്നു
ബുറൈദ: ഖസീം പ്രവിശ്യയിലെ കലാസാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ‘ഇശൽ ബുറൈദ’ സംഘടിപ്പിച്ച മെഗാ സംഗീതനിശ ‘അഹ്ലൻ ബുറൈദ’ ജനശ്രദ്ധനേടി. സാമൂഹിക മാധ്യമ രംഗത്ത് തരംഗമായ ‘പാട്ടു ഫാമിലി’ അവതരിപ്പിച്ച സംഗീത സന്ധ്യ, മേളം റിയാദിെൻറ ഫ്യൂഷൻ മ്യൂസിക്, ബുറൈദയിലെ കലാകാരികളുടെ നൃത്തങ്ങൾ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി മാറി.
തബലിസ്റ്റ് സക്കീർ പത്തറയെ ‘അഹ്ലൻ ബുറൈദ’ സംഗീത പരിപാടിയിൽ ഉപഹാരം നൽകി ആദരിക്കുന്നു
ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് തോപ്പിൽ അൻസാർ അധ്യക്ഷത വഹിച്ചു. ഖസീമിലെ കലാ സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. പ്രവാസി സംഗീത മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് തബലിസ്റ്റ് സക്കീർ പത്തറയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
സെക്രട്ടറി അബ്ദു കീച്ചേരി സ്വാഗതവും നജീബ് മലപ്പുറം നന്ദിയും പറഞ്ഞു. ഇശൽ ബുറൈദ പ്രസിഡൻറ് സാജിദ് മലപ്പുറം, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ് ആയൂർ, ഷാജി പുനലൂർ, അനീഷ് കൊല്ലം, ഷിഹാബ് വൈലത്തൂർ, റഊഫ് മലപ്പുറം, ഷെമീർ നീലഗിരി, അൻവർ പൂക്കാടൻ, സഫ്വാൻ, ജോസഫ്, രഞ്ജിത്ത്, മുനീർ വയനാട്, നിബി, റിയ, രേഷ്മ, ആസിയ ഇല്യാസ്, ജിഷു ജോസഫ്, എസ്തർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

