Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലൈസൻസില്ലാതെ...

ലൈസൻസില്ലാതെ പ്രവർത്തിച്ച ഡെലിവറി കമ്പനികൾക്കെതിരെ നടപടി

text_fields
bookmark_border
ലൈസൻസില്ലാതെ പ്രവർത്തിച്ച ഡെലിവറി കമ്പനികൾക്കെതിരെ നടപടി
cancel

റി​യാ​ദ്: രാ​ജ്യ​ത്ത് ലൈ​സ​ൻ​സി​ല്ലാ​തെ ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​ന്ന നി​ര​വ​ധി ക​മ്പ​നി​ക​ളെ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് (ടി.​ജി.​എ) ക​ണ്ടെ​ത്തി. ഓ​ൺ​ലൈ​ൻ സ്​​റ്റോ​റു​ക​ൾ, റീ​ട്ടെ​യി​ൽ ക​ട​ക​ൾ, റെ​സ്​​റ്റോ​റ​ൻ​റു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് അ​തോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​നാ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ, ഇ​ത്ത​രം ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളി​ൽ ചി​ല​ത് സ്മാ​ർ​ട്ട്ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യും മ​റ്റ് ചി​ല​ത് നേ​രി​ട്ടു​മാ​ണ് ഓ​ർ​ഡ​റു​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

നി​ല​വി​ലു​ള്ള നി​യ​മാ​വ​ലി​ക​ൾ പാ​ലി​ക്കാ​തെ​യും കൃ​ത്യ​മാ​യ അ​നു​മ​തി പ​ത്ര​ങ്ങ​ളി​ല്ലാ​തെ​യു​മാ​ണ് ഈ ​സ​ർ​വീ​സു​ക​ളി​ൽ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റോ​ഡ് ഗ​താ​ഗ​ത നി​യ​മ​പ്ര​കാ​രം നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളു​ടെ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ബ്ലോ​ക്ക് ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നും നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​രെ നാ​ടു​ക​ട​ത്താ​നും വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് അ​തോ​റി​റ്റി ഓ​ർ​മി​പ്പി​ച്ചു.

അ​തി​നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം എ​ത്ര​യും വേ​ഗം തി​രു​ത്താ​നും അ​ത​ത് പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി നി​യ​മ​പ​ര​മാ​യ ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും അ​തോ​റി​റ്റി മു​ഴു​വ​ൻ ക​മ്പ​നി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transportsaudiidelivery
News Summary - Action Taken Against Unlicensed Delivery Companies
Next Story