Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസം അവസാനിപ്പിച്ച്...

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കർ വളപ്പിലിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബൂബക്കർ വളപ്പിലിന് യാത്രയയപ്പ് നൽകി
cancel

റിയാദ്: 35 വർഷത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം പൊന്നാനി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 35 വർഷമായി അൽ ഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ഏരിയ ഓഫീസിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ദുൽ കലാം, അബൂബക്കർ വളപ്പിലിന് ഉപഹാരം കൈമാറി.ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിൻറ് സെക്രട്ടറി റഷീദലി, ജോയിൻറ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ സംസാരിച്ചു. അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Abubakar bids farewell to Valappil
Next Story