Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി​ണ​റാ​യി​യു​ടെ...

പി​ണ​റാ​യി​യു​ടെ വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും വ്യ​ക്തി​പൂ​ജ​ക്കു​മു​ള്ള തി​രി​ച്ച​ടി -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
പി​ണ​റാ​യി​യു​ടെ വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും   വ്യ​ക്തി​പൂ​ജ​ക്കു​മു​ള്ള തി​രി​ച്ച​ടി   -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel

ജിദ്ദ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം കരസ്ഥമാക്കിയ യു.ഡി.എഫിനെ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിനന്ദിച്ചു. വെള്ളാപ്പള്ളിയെപ്പോലെ നിരന്തരം വർഗീയ വിഷം തുപ്പുന്ന ജാതിക്കോമരങ്ങൾക്ക് കുടപിടിച്ച ഇടതുമുന്നണിയുടെ ഭൂരിപക്ഷ വർഗീയ പ്രീണന നയത്തിന് കേരള ജനത ഒറ്റക്കെട്ടായി നൽകിയ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് കമ്മിറ്റി വിലയിരുത്തി.

പാർട്ടിയുടെ ആദർശ വ്യതിയാനത്തിലും ജീർണതയിലും മനംമടുത്ത യഥാർത്ഥ ഇടതുപക്ഷ വിശ്വാസികൾ പോലും ഇത്തവണ യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞത് പിണറായി വിജയൻ സർക്കാരിെൻറ വർഗീയ പ്രീണന നയങ്ങളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിെൻറയും അനന്തരഫലമാണ്.

മുഖ്യമന്ത്രിയെ ബാധിച്ച ‘രാജാപ്രേതവും’, പാർട്ടിയെ പാടെ മറന്നുകൊണ്ട് കേവല വ്യക്തിപൂജയിലേക്ക് തരംതാഴ്ന്ന സി.പി.എമ്മിെൻറ ധാർഷ്ട്യവുമാണ് ഇടതുപക്ഷത്തിെൻറ ഈ ദയനീയ പരാജയത്തിന് കാരണമായതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പരാജയത്തിൽ ജനങ്ങൾക്കല്ല, മറിച്ച് പാർട്ടിക്കാണ് തെറ്റുപറ്റിയതെന്ന് യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ സി.പി.എം നേതൃത്വം തയ്യാറാവണം.

തെറ്റുകൾ മനസിലാക്കി തെരുത്താൻ ശ്രമിച്ചില്ലെങ്കിൽ, പശ്ചിമ ബംഗാളിൽ പാർട്ടിക്ക് സംഭവിച്ച അതേ ഗതി തന്നെയാകും കേരളത്തിലും അവരെ കാത്തെരിക്കുന്നതെന്ന് പ്രവാസി വെൽഫെയർ മുന്നറിയിപ്പ് നൽകി. യു.ഡി.എഫിെൻറ ഈ ഐതിഹാസിക വിജയത്തിൽ സന്തോഷം രേഖപ്പെടുത്തുന്നതായി പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി റഹീം പാപ്പിനിശ്ശേരി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വരും നാളുകളിൽ ജനക്ഷേമത്തിലൂന്നിയ മികച്ച ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും നേതാക്കൾ ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasipinarayiwelfaresaudii
News Summary - A setback for Pinarayi’s communal appeasement and personality cult: Pravasi Welfare.
Next Story