Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ബ്രൂ​ണൈ​യി​ലും ‘മ​ക്ക റൂ​ട്ട്’ പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി   ബ്രൂ​ണൈ​യി​ലും ‘മ​ക്ക റൂ​ട്ട്’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel
camera_alt

‘മ​ക്ക റൂ​ട്ട്’ സം​രം​ഭം ബ്രൂ​ണൈ ദാ​റു​സ്സ​ലാ​മി​ൽ ബ്രൂ​ണൈ മ​ത​കാ​ര്യ മ​ന്ത്രി ഹാ​ജി ബ​ദ​റു​ദ്ദീ​ൻ ബി​ൻ ഹാ​ജി ഉ​സ്മാ​ൻ, മ​ക്ക റൂ​ട്ട് പ​ദ്ധ​തി സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ സു​ലൈ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​യ​ഹ്‍യ, സൗ​ദി അം​ബാ​സ​ഡ​ർ സ്വാ​ലി​ഹ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ​ശൈ​ഹ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്രാനടപടികൾ ലഘൂകരിക്കുന്നതിനായി സൗദി അറേബ്യ ആവിഷ്കരിച്ച ‘മക്ക റൂട്ട്’ സംരംഭം ബ്രൂണൈ ദാറുസ്സലാമിലും പ്രവർത്തനമാരംഭിച്ചു. ബ്രൂണൈ മതകാര്യ മന്ത്രി ഹാജി ബദറുദ്ദീൻ ബിൻ ഹാജി ഉസ്മാൻ, മക്ക റൂട്ട് പദ്ധതിയുടെ സൂപ്പർവൈസറി കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവുമായ ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്‍യ, ബ്രൂണൈയിലെ സൗദി അംബാസഡർ സ്വാലിഹ് ബിൻ അബ്ദുൽകരീം അൽശൈഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും സുഗമമായ യാത്രയും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഹജ്ജ് വിസകൾ ഇലക്ട്രോണിക് രീതിയിൽ ലഭ്യമാക്കുക, വിമാനത്താവളങ്ങളിൽ വെച്ചുതന്നെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക, ആരോഗ്യപരിശോധനകൾ പൂർത്തിയാക്കുക എന്നിവ ഇതിെൻറ ഭാഗമാണ്. പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽ വെച്ചുതന്നെ സൗദിയിലെ പ്രവേശന നടപടിക്രമങ്ങൾ (ഇമിഗ്രേഷൻ) പൂർത്തിയാക്കുന്നതിലൂടെ, സൗദിയിൽ എത്തുമ്പോൾ തീർഥാടകർക്ക് കാത്തുനിൽപ്പില്ലാതെ നേരിട്ട് താമസസ്ഥലത്തേക്ക് മടങ്ങാൻ സാധിക്കും. തീർഥാടകരുടെ ലഗേജുകൾ സൗദിയിലെ ഗതാഗത-താമസ ക്രമീകരണങ്ങൾക്കനുസരിച്ച് തരംതിരിച്ച് ടാഗ് ചെയ്യുകയും, അവ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുകയും ചെയ്യുന്ന സേവനവും ഇതിലുൾപ്പെടുന്നു.

സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഹജ്ജ് മന്ത്രാലയം, പാസ്‌പോർട്ട് വിഭാഗം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2017-ൽ ആരംഭിച്ച മക്ക റൂട്ട് പദ്ധതി നിലവിൽ 10 രാജ്യങ്ങളിലായി 12,54,994 തീർഥാടകർക്ക് പ്രയോജനകരമായി മാറിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A relief for pilgrims: 'Makkah Route' initiative launched in Brunei.
Next Story