Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനങ്ങൾ...

വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

text_fields
bookmark_border
വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
cancel

മക്ക: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി കുപ്പാച്ചെന്റെ വീട്ടിൽ സഫ്‌വാൻ (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മക്കയിലെ സായിദിൽ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സഫ്‌വാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സഫ്‌വാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മക്കയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ചെറിയബാവ, മാതാവ്: മൈമൂനത്, ഭാര്യ: ഹന്നത്. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ മക്ക കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahMalappuram
Next Story