നാട്ടിലേക്ക് മടങ്ങുന്ന സുലൈമാൻ കൊടുങ്ങല്ലൂരിന് യാത്രയയപ്പ് നൽകി
text_fieldsതബൂക്ക്: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറും തബൂക്കിലെ ജീവകാരുണ്യ പ്രവർത്തകനുമായ സുലൈമാൻ കൊടുങ്ങല്ലൂരിന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. മലബാർ ക്വിസ്സ റെസ്റ്റോറൻറ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സജീർ വാഴപ്പണ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും കെ.എം.സി.സി സെക്രട്ടറിയുമായ ഇസ്മാഈൽ പുള്ളാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തബൂക്കിലെ ഒ.ഐ.സി.സിയുടെ ആദ്യകാല പ്രവർത്തനങ്ങളെക്കുറിച്ചും, സംഘടനയെ വളർത്തുന്നതിൽ സുലൈമാൻ കൊടുങ്ങല്ലൂർ വഹിച്ച പങ്കിനെക്കുറിച്ചും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട് മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.
30 വർഷത്തെ പ്രവാസത്തിനിടയിൽ സംഘടനയുടെ പേരിൽ ഒട്ടനവധി സജീവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിവിധ സമ്മേളനങ്ങൾക്കും, സമൂഹ നോമ്പുതുറ ചടങ്ങുകൾക്കും, കലാകായിക പരിപാടികൾക്കും നേതൃത്വം നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സുലൈമാൻ കൊടുങ്ങല്ലൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസൽ നിലമേൽ, സിറാജ് എറണാകുളം, ഷമീർ കണ്ണൂർ, മിഥുലാജ് ഉമർ, ഷാജഹാൻ കുളത്തൂപുഴ എന്നിവർ സംസാരിച്ചു. നൗഷാദ് കരുനാഗാപ്പള്ളി, ജോളി കുര്യൻ, അൻസാർ കൊല്ലം, ഷറഫുദ്ധീൻ, സജി സാമൂവൽ, ഷഫീഖ് പുരക്കുന്നിൽ, ജോബിൻ, റോബിൻ, ഹാഷിം ക്ലാപ്പന, അബ്ദുറഹ്മാൻ, നൗഷാദ് കപ്പൽ, ഷൈജു ജമാൽ, മനു, ഷറഫ് മുത്തേടം, റഫീഖ് ആറാട്ടുപുഴ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മുസ്തഫ പട്ടാമ്പി സ്വാഗതവും അമീർ സാദി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

