പ്ര​തീ​ക്ഷ​യു​ടെ ക​രു​ത്തു​പ​ക​ർ​ന്ന്​ അ​ഹ്​​ല​ൻ കേ​ര​ള ബി​സി​​ന​സ്​ കോ​ൺ​ക്ലേ​വ്​

08:32 AM
09/11/2019
ബിസിനസ്​ കോൺ​േക്ലവിൽനിന്ന്​
റി​​​യാ​​​ദ്​: ബി​​​സി​​​​ന​​​സ്​ രം​​​ഗ​​​ത്തെ പ്ര​​​തീ​​​ക്ഷ​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും പ​​​ങ്കു​​​വെ​​​ച്ച്​ അ​​​ഹ്​​​​ല​​​ൻ കേ​​​ര​​​ള ബി​​​സി​​​​ന​​​സ്​ കോ​​​ൺ​​​ക്ലേ​​​വ്. സൗ​​​ദി​​​യി​​​ലെ​​​യും ഇ​​​ന്ത്യ​​​യി​​​ലെ​​​യും ബി​​​സി​​​​ന​​​സ്​ പ്ര​​​തി​​​ഭ​​​ക​​​ൾ സം​​​ഗ​​​മി​​​ച്ച  പ​​​രി​​​പാ​​​ടി​​​യി​​​ൽ​ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്ന്​ വി​​​ജ​​​യ​​​തീ​​​ര​​​മ​​​ണ​​​യാ​​​നു​​​ള്ള വ്യ​​​ത്യ​​​സ്​​​​ത​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണ്​ പ​​​ങ്കു​​​വെ​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും സ്വ​​​പ്​​​​ന​​​ങ്ങ​​​ളും പ​​​ങ്കു​​​വെ​​​ച്ച്​  ബി​​​സി​​​​ന​​​സ്​ പ്ര​​​തി​​​ഭ​​​ക​​​ൾ പു​​​തി​​​യ ത​​​ല​​​മു​​​റ​​​ക്ക്​ പ്ര​​​ചോ​​​ദ​​​നം പ​​​ക​​​ർ​​​ന്നു. 
ലാ​​​ഭ​​​ക​​​ര​​​മാ​​​യ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ്​ സൗ​​​ദി​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന്​ പ്ര​​​ശ​​​സ്​​​​ത ട്രെ​​​യി​​​ന​​​റും അ​​​ന​​​ക്​​​​സ്​ ക​​​ൺ​​​സ​​​ൽ​​​ട്ട​​​ൻ​​​റ്​ സി. ​​​ഇ.​​​ഒ​​​യു​​​മാ​​​യ അ​​​മി​​​താ​​​ഭ്​ സ​​​ക്​​​​സേ​​​ന പ​​​റ​​​ഞ്ഞു. ലോ​​​കം മു​​​ഴു​​​വ​​​ൻ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ആ​​​ടി​​​യു​​​ല​​​ഞ്ഞ​​​പ്പോ​​​ൾ ​പ്ര​​​തീ​​​ക്ഷ​​​യു​​​ടെ പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്നു​​​പി​​​ടി​​​ച്ചു​​​നി​​​ന്ന രാ​​​ജ്യ​​​മാ​​​ണ്​ സൗ​​​ദി അ​​​റേ​​​ബ്യ. 
സൗ​​​ദി​​​യെ​​​ക്കു​​​റി​​​ച്ച്​ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ക​​​ഥ​​​ക​​​ളെ​​​ല്ലാം ഒ​​​രു സ​​​ത്യ​​​വു​​​മി​​​ല്ലാ​​​ത്ത​​​താ​െ​​​ണ​​​ന്ന്​ സ്വ​​​യം ബോ​​​ധ്യ​െ​​​പ്പ​​​ട്ട ആ​​​ളാ​​​ണ്​ താ​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ണ​​​ങ്ങ​​​ൾ കേ​​​ട്ട്​ ഒ​​​രി​​​ട​​​ത്തു​​​നി​​​ന്നും പി​​​ന്മാ​​​റ​​​രു​​​തെ​​​ന്ന ത​​​ത്ത്വം താ​​​ൻ ത​െ​​ൻ​​റ ഉ​​​പ​​​ഭോ​​​ക്​​​​താ​​​ക്ക​​​ളെ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മം സി.​​​ഇ.​​​ഒ പി.​​​എം. സാ​​​ലി​​​ഹ്​ അ​​​മി​​​താ​​​ഭ്​ സ​​​ക്​​​​സേ​​​ന​​​ക്ക്​ ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കി.
 
Loading...
COMMENTS